Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജുബൈലിൽ ലഹരിവേട്ടയ്ക്കിടെ വ്യാജ ഇഖാമകളുമായി​ അഞ്ചു പാക് സ്വദേശികൾ പിടിയിൽ

14 MARCH 2019 03:15 PM IST
മലയാളി വാര്‍ത്ത

ജുബൈലിൽ ലഹരിവേട്ടയ്ക്കിടെ ആയിരത്തിലേറെ വ്യാജ ഇഖാമയുമായി അഞ്ച്​ പാകിസ്താൻ സ്വദേശികളെ ജുബൈൽ പൊലീസ് അറസ്​റ്റ്​ ചെയ്തു. കഴിഞ്ഞ ദിവസം ജുബൈലിൽ ഇവരുടെ താമസ സ്ഥലം കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് ഇത്രയധികം വ്യാജ താമസ രേഖകൾ പിടികൂടിയത്.

ഏതാനും ദിവസം മുമ്പ് ലഹരി സാധനം കൈവശം വെച്ച രണ്ടു പേർ ഫൈഹ പ്രദേശത്തു നിന്ന്​ പൊലീസ് പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന്​ ലഹരി വസ്തു എവിടെ നിന്നാണ് ലഭിച്ചത് എന്നത് സംബന്ധിച്ച് ചില സൂചനകൾ ലഭിച്ചു. സംശയം തോന്നിയ ഇടങ്ങളിൽ നടത്തിയ തെരച്ചിലിനിടെയാണ്​ ഇഖാമ വ്യാജമായി നിർമിക്കുകയും വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പാകിസ്താൻ സ്വദേശികളുടെ താമസ സ്ഥലത്ത് എത്തിയത്.

വീടിനുള്ളിൽ നടന്ന റെയ്‌ഡിൽ 1000 ൽ പരം ഇഖാമയും പ്രിൻറിങ് ഉപകരണങ്ങളും കമ്പ്യൂട്ടറും മറ്റു സാമഗ്രികളും കണ്ടെടുത്തു. ഇവ 3000 എണ്ണം വരുമെന്നും സൂചനയുണ്ട്. എക്സിറ്റിൽ നാട്ടിൽ പോകുന്നവരുടെ ഇഖാമ സംഘടിപ്പിച്ച ശേഷം വേണ്ട മാറ്റങ്ങൾ ഉൾക്കൊള്ളിച്ച് സ്​റ്റിക്കർ പതിക്കുകയാണ് ചെയ്തിരുന്നതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചതായി സ്​റ്റേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

2017 നവംബറിൽ ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിലെ തൊഴിലാളിയായ പാകിസ്താൻ സ്വദേശി സദ്ദാം വ്യാജ ഇഖാമ കൈവശം വെച്ചതിന്​ അറസ്​റ്റിലായിരുന്നു. പതിവ് പരിശോധനയ്ക്കിടെ, നടന്നു പോവുകയായിരുന്ന സദ്ദാമിനോട് പൊലീസ് തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇഖാമ പൊലീസിനെ കാണിക്കാൻ വേണ്ടി പേഴ്‌സ് എടുക്കുന്ന സമയം ഇയാളുടെ കൈവശം രണ്ട്​ തിരിച്ചറിയൽ കാർഡ് ഉള്ളതായി കണ്ടു. പേഴ്‌സ് വാങ്ങി പരിശോധിച്ചപ്പോൾ വ്യാജ ഇക്കാമ കണ്ടെത്തുകയും തുടർന്ന് അറസ്​റ്റ്​ ചെയ്യുകയായിരുന്നു.

വ്യാജനിൽ സദ്ദാമി​ന്റെ ഫോട്ടോയും മറ്റൊരാളുടെ പേരും വിശദാംശങ്ങളുമായിരുന്നു ഉൾക്കൊള്ളിച്ചിരുന്നത്. ഒറ്റനോട്ടത്തിൽ ഇത്​ തിരിച്ചറിയാൻ കഴിയുകയില്ല. അത്രയും സാമ്യമുള്ള വ്യാജനെ കമ്പ്യൂട്ടർ വഴിയുള്ള പരിശോധനയിൽ മാത്രമേ മനസിലാക്കാൻ കഴിയൂ. സദ്ദാമിന് വ്യാജ ഇഖാമ നൽകിയ സംഘത്തെ സംബന്ധിച്ച് നടത്തിയ അന്വേഷണം തുടരുകയായിരുന്നു. ഇപ്പോൾ വ്യാജ തിരിച്ചറിയൽ കാർഡ് ശേഖരം തന്നെ കണ്ടെത്തിയിരിക്കുകയാണ്. ഇത്രയധികം ഇഖാമ ഇവരുടെ കൈയിൽ എങ്ങനെ എത്തി എന്നത് സംബന്ധിച്ച് ചോദ്യം ചെയ്യലും അന്വേഷണവും പുരോഗമിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (3 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (3 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (4 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (4 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (4 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (5 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (5 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (7 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (9 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (9 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (9 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (9 hours ago)

Malayali Vartha Recommends