Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഇത് ചരിത്ര മുഹൂർത്തം ; അൽ-ഖുദ്റയിലെ പ്രണയ തടാകത്തെ സാക്ഷിയാക്കി ഇവർക്ക് മാംഗല്യം; ആശിർവദിച്ച് ദുബായ് ഭരണാധികാരിയും

21 MARCH 2019 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്


പ്രവാസികളുടെ തിരക്കു പിടിച്ച ജീവിതത്തിൽ നിന്ന് ഒന്നല്പ്പം മാറിയിരിക്കാനുള്ള പ്രണയതടാകത്തിന്റെ സ്വച്ഛതയിലും അഴകിലും ഒൻപത് മിഥുനങ്ങൾ വിവാഹിതരായി. ദുബായിയിലെ അൽ ഖുദ്‌റയിലെ പ്രണയത്തടാകത്തിൽ ചൈനയിൽ നിന്നെത്തിയ ഒൻപത് മിഥുനങ്ങളാണ് വിവാഹിതരായത്.

മീറാസിന്റെയും ദുബായ് ഹോൾഡിങ്‌സിന്റെയും സംയുക്തസംരംഭമായ ഹലാ ചൈനയാണ് അൽഖുദ്‌റയിലെ പ്രണയതടാകത്തിൽ സമൂഹവിവാഹം സംഘടിപ്പിച്ചത്. യു.എ.ഇ.യും ചൈനയും തമ്മിലുള്ള സാംസ്‌കാരിക - ടൂറിസം ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഹലാ ചൈനയുടെ ലക്ഷ്യം.

ബന്ധുമിത്രാദികൾ മാത്രം പങ്കെടുത്ത സ്വകാര്യച്ചടങ്ങിൽ ദമ്പതികളെ ആശിർവദിക്കാനായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എത്തിയത് ഏവരെയും ആവേശം കൊള്ളിച്ചു. ദുബായ് ഭരണാധികാരി എത്തിയത് വിവാഹാഘോഷങ്ങൾക്ക് ഇരട്ടി മധുരമേകി.

മാറിനിന്ന് ചടങ്ങുകൾക്കണ്ട് ദമ്പതികളെ കൈയുയർത്തി ആശിർവദിച്ചാണ് അദ്ദേഹം തടാകക്കരയിൽനിന്ന് പോയത് തന്നെ. ഇതിനുപുറമെ തടാകത്തിലുണ്ടായിരുന്ന മറ്റു കാണികളും ദമ്പതികൾക്ക് ആശിർവാദങ്ങളും ആശംസ പ്രവാഹവും നൽകി. കൂടാതെ , വിവാഹ ചിത്രം സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചതോടെ സാമൂഹ്യ മാധ്യമവും ചിത്രത്തിനെ ] ഏറ്റെടുത്തു. നിരവധി ആശംസ പ്രവാഹമാണ് നവ മിഥുനങ്ങൾക്ക് ഒഴുകിയെത്തുന്നത്. ഇതാദ്യമായാണ് യൂ എ ഇയിലെ സന്ദർശകരുടെ ഇഷ്ടകേന്ദ്രമായ പ്രണയത്തടാകം ഒരു സ്വകാര്യ ചടങ്ങിന് സാക്ഷ്യം വഹിക്കുന്നത്.

രുഭൂമിയുടെ ഒത്തനടുവിലാണ് പ്രണയ തടാകം .അതുകൊണ്ട് തന്നെ ഇതിന്റെ ന്റെ ദൃശ്യഭംഗിയും കാവ്യഭംഗിയും അങ്ങേയറ്റം ഉയർന്നതാണ്. പ്രണയതടാകമെന്നാണ് ഇതിനിട്ടിരിക്കുന്ന പേരെങ്കിലും പ്രണയിക്കുന്നവര്‍ക്ക് മാത്രം പോയിരുന്ന് കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങാവുന്ന ഒരിടമായല്ല ഇതിന്റെ നിർമ്മിച്ചിരിക്കുന്നത് . കായികാഭ്യാസങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ക്കും മൃഗസ്‌നേഹികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായതെല്ലാം ഇവിടെയുണ്ട്.

രണ്ട് മരക്കൊമ്പുകള്‍ക്കുനടുവില്‍ മരപ്പാളിയില്‍ ‘ലവ് ലേക്ക്’ എന്നെഴുതി തൂക്കിയ ബോര്‍ഡാണ് സന്ദര്‍ശകരെ സ്വീകരിക്കുക. പ്രാപ്പിടിയന്മാരും വേട്ടപ്പരുന്തുകളും മുതല്‍ താറാവുകൂട്ടങ്ങളും അരയന്നങ്ങളും വരെയുള്ള 150-ല്‍ അധികം പക്ഷിവര്‍ഗം ഇവിടെയുണ്ട്. തടാകത്തിന്റെ വശങ്ങളില്‍നിന്നുള്ള ചെറുവെള്ളച്ചാട്ടങ്ങളില്‍ ഇവയെല്ലാം വെള്ളം കുടിക്കാനെത്തുന്ന കാഴ്ച ഓരോ സന്ദര്‍ശകനും മറക്കാനാവാത്തതാണ്. .

നിരവധി ദേശാടനപ്പക്ഷികളുടെയും താവളമാണ് ഈ കേന്ദ്രം. പലതരം മത്സ്യങ്ങളും തടാകത്തിലുണ്ട്.
നിറക്കാഴ്ചകള്‍ സമ്മാനിക്കുന്ന ജപ്പാനീസ് ഓറഞ്ച് മീനും സ്വര്‍ണമീനുകളുമെല്ലാം ഇതിലുള്‍പ്പെടും.

നാല് വ്യത്യസ്ത ഇടങ്ങളാണ് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനായിയുള്ളത് . ഇരുപതോളം പ്രകൃതിസൗഹാര്‍ദ ഇരിപ്പിടങ്ങളും സന്ദര്‍ശകര്‍ക്കായുണ്ട്. ബാര്‍ബെക്യൂ ചെയ്യാനായി അടുപ്പുകളോടുകൂടിയ പ്രത്യേക ഇടവും ഇവിടെയുണ്ട്.

ഇതിനോടുചേര്‍ന്ന് സൂര്യകാന്തിപ്പൂക്കളും ഒലിവ് മരങ്ങളും ചേര്‍ന്ന് നില്‍ക്കുന്ന നടവഴികളിലൂടെ ഒരു നടത്തവുമാകാം. ഏഴ് കിലോമീറ്ററില്‍ മൂന്നുനിരയിലായി റബ്ബര്‍ പതിച്ച ട്രാക്കും ഇതിനോട് ചേര്‍ന്നുണ്ട്. ഓടാനും നടക്കാനും സൈക്കിള്‍ സവാരിക്കുമായുള്ളതാണ് ഈ ഭാഗം.

തടാകത്തോട് ചേര്‍ന്ന് നിരവധി മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ആകാശക്കാഴ്ചയില്‍ ഇംഗ്ലീഷില്‍ ‘ലവ്’ എന്നെഴുതിയത് പോലെയാണ് ഈ മരക്കൂട്ടം ദൃശ്യമാവുക. പക്ഷികളുടെ പാട്ടുകളും കേട്ട് അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍ ഫോട്ടോകളെടുക്കാന്‍ പരസ്പരം സ്‌നേഹിക്കുന്നവരെ മാടിവിളിക്കുകയാണ് ദുബായിലെ പുതിയ അദ്ഭുത നിര്‍മിതിയായ പ്രണയ തടാകം.

അല്‍ ഖുദ്റ തടാകത്തിനടുത്തുനിന്ന് പത്തുമിനിറ്റ് അല്‍ സലാം മരുഭൂമിയിലൂടെ യാത്രചെയ്താല്‍ 5,50,000 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന പ്രണയതടാകത്തിനരികില്‍ എത്തിച്ചേരാം. 16,000 ഒലീവ് മരങ്ങളാണ് ഇവിടെ വച്ചുപിടിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം മരുഭൂമിയിലെ സ്ഥിരസാന്നിദ്ധ്യമായ ഗാഫ് മരമുള്‍പ്പെടെ പല ഇനങ്ങളിലുള്ള എട്ട് ലക്ഷത്തോളം ചെടികളും ഇവിടെ പരിപാലിക്കപ്പെടുന്നുണ്ട്. ആഴ്ചയില്‍ ആയിരത്തോളവും വാരാന്ത്യങ്ങളില്‍ മൂവായിരത്തോളവും സന്ദർശകരാണ് ഇവിടെ എത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (7 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (7 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends