''വോട്ടെണ്ണലിലൂടെ വ്യക്തമാകുന്നത് ജനങ്ങളുടെ ഇടത് അനുക്കൂല വികാരം'' എ വിജയരാഘവൻ
പാലായിലെ മാണി സി കാപ്പന്റെ മുന്നേറ്റം ഇടത് പക്ഷത്തിന് ആത്മവിശ്വാസം നൽകുകയാണ്. ജനങ്ങൾ ഇടത് പക്ഷത്തിന് അനുകൂലമായി ചിന്തിച്ച് തുടങ്ങിയതിന്റെ ലക്ഷണമാണ് കാണുന്നത് എന്ന് ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ പറഞ്ഞു. പാലാ ഒരു യുഡിഎഫ് നിയോജക മണ്ഡലമാണ്. ഇപ്പോൾ വോട്ടെണ്ണി കൊണ്ടിരിക്കുന്ന യുഡിഎഫ് മണ്ഡലങ്ങളിൽ പോലും എൽഡിഎഫ് മുന്നേറ്റം നടത്തുന്നതിലൂടെ ജനങ്ങളുടെ വികാരം വെളിവാകുന്നതായും അദ്ദേഹം പറഞ്ഞു.
പരമ്പരാഗതമായി യുഡിഎഫ് മേഖലകളിൽ പോലും മാണി സി കാപ്പൻ മുന്നേറുന്നത് ഇപ്പോഴത്തെ ട്രെൻഡ് വ്യക്തമാക്കുന്നതായും എ വിജയരാഘവൻ പറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ യുഡിഎഫ് കേന്ദ്രമായ രാമപുരത്ത് ലീഡ് കൈ അടക്കിയിരുന്നു. ഈ മുന്നേറ്റത്തിൽ തുടങ്ങിയ ലീഡ് മാണി സി കാപ്പന് മറ്റു പഞ്ചായത്തുകളിലും നിലനിര്‍ത്തി മുന്നേറുകയാണ്.
https://www.facebook.com/Malayalivartha