കുവൈത്തില്‍ അതിശക്തമായ പൊടിക്കാറ്റ്

കഴിഞ്ഞ ദിവസം അതിരാവിലെ മുതല്‍ അനുഭവപ്പെട്ട പൊടിക്കാറ്റ് ജനജീവിതത്തെ സ്തംഭിപ്പിച്ചു. ഓഫീസുകളിലും സ്‌കൂളുകളിലും ഹാജര്‍നില കുറവായിരുന്നു. വാഹനമോടിക്കുന്നവര്‍ക്ക് ദൂരക്കാഴ്ച വളരെ കുറഞ്ഞതിനാല്‍ പലയിടത്തും വാഹന അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
35 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ പൊടിക്കാറ്റ്മൂലം കണ്ണും മൂക്കും പൊതിഞ്ഞുകെട്ടി നടക്കേണ്ട അവസ്ഥയിലായിരുന്നു. ശക്തമായ കാറ്റും പൊടിയുംമൂലം കാഴ്ച പരിധി കുറഞ്ഞതിനാല്‍ രാജ്യത്തെ തുറമുഖങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. ഷുവൈഖ്, ദോഹ, ഷുവൈബ തുറമുഖത്തെ കയറ്റിറക്കിനെ സാരമായി ബാധിച്ചു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടില്ല. കാഴ്ചാപരിധി 800 മീറ്ററിന് മുകളിലായിരുന്നതിനാല്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് തടസമുണ്ടായിട്ടില്ല എന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha