Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

മകനെ തിരികെ വരൂ .....യുഎഇയിൽ കാണാതായ മകനെ കാത്ത് പത്ത് വർഷമായി വേദനയോടെ മാതാപിതാക്കൾ !

15 OCTOBER 2019 09:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഒന്നും രണ്ടുമല്ല വേദനയോടെ നീണ്ട 10 വർഷം ആയി കണ്ണീരോടെ കാത്തിരിക്കുകയാണ് അബുദാബിയിൽ കാണാതായ മകൻ ഹക്കീമിന്റെ മാതാപിതാക്കൾ. പാലക്കാട് കൂറ്റനാട് സ്വദേശി ഓലപ്പറമ്പിൽ ഹംസയുടെയും മറിയത്തിന്‍റെയും മകൻ ആണ് ഹക്കീമെന്ന (24) കാരൻ ..അബുദാബി മുസഫ ഐകാഡ് സിറ്റിയിൽനിന്ന് 2009 മേയ് 21ന് ഇദ്ദേഹത്തെ കാണാതാവുന്നത്

കുറച്ചു നാളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഹക്കീമിനെ നാട്ടിലേക്ക് തിരിച്ചയയ്ക്കാൻ തീരുമാനിച്ച ദിവസം ഉച്ചയ്ക്ക് താമസ സ്ഥലത്തുനിന്ന് കാണാതാകുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ . ഏറെ നിർദ്ധരരായ മാതാപിതാക്കൾ ..അവരുടെ പ്രതീക്ഷയും സ്വപ്നവും ഹക്കീമെന്ന മകനെ ചുറ്റിപ്പറ്റിയായിരുന്നു .മരം വെട്ടുകാരനായ പിതാവ് ഹംസ, മാതാവ് മറിയ, സഹോദരി ഹസീന, ഇളയ സഹോദരൻ ഫൈസൽ എന്നിവരടങ്ങുന്ന 5 അംഗ കുടുംബO .

നാട്ടിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഹക്കീം . വീടുവയ്ക്കാനെടുത്ത കടം വീട്ടാനാണ് 2008 നവംബറിൽ പ്രവാസം സ്വീകരിച്ചത്. ദുബായിലെ ഒരു ടെക്നിക്കൽ തെർമൽ സിസ്റ്റം കമ്പനിയിൽ ഹെൽപറായാണ് എത്തിയത്. ഒരു ലക്ഷം രൂപ വീസയ്ക്ക് കൊടുത്ത് എത്തിയ ഹക്കീമിന് ഏജന്‍റ് വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവും ലഭിക്കാതായതോടെ മാനസിക പ്രയാസത്തിലായതായി ബന്ധുക്കൾ പറയുന്നു. 700 ദിർഹം ശമ്പളം കൊണ്ട് അടുത്തകാലത്തൊന്നും കടം വീട്ടാനാവില്ലെന്നു മനസ്സിലാക്കിയ ഹക്കീം വിഷമത്തിലായിരുന്നുവെന്നു സഹോദരി ഹസീന പറഞ്ഞു.

നാട്ടിൽ ഡ്രൈവറായി ജോലി ചെയ്യുമ്പോൾ തന്നെ സാമാന്യം ഭേദപ്പെട്ട ശമ്പളം കിട്ടിയിരുന്ന ഹക്കീം വേഗം കടം വീട്ടാനാണു ദുബായിലേക്ക് പോയതെന്നും അതുവരെ മാനസിക പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സഹോദരി പറഞ്ഞു. മാനസികപ്രശ്നം ചൂണ്ടിക്കാട്ടി ദുബായിലെ കമ്പനി അവരുടെ അബുദാബി ഐകാഡിലുള്ള താമസ കേന്ദ്രത്തിലേക്കു ഹക്കീമിനെ മാറ്റിയിരുന്നു. ഇവിടെ നിന്ന് അമ്മാവൻ അബൂബക്കർ ഹക്കീമിനെ തന്‍റെ താമസ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോകുകയും സാന്ത്വനിപ്പിക്കുകയും ചെയ്തു. പിറ്റേ ദിവസം മുതൽ ഹക്കീം ജോലിക്കു പോയെങ്കിലും വീണ്ടും മാനസികനില തെറ്റുകയായിരുന്നു.

തുടർന്ന് നാട്ടിലേക്കു തിരിച്ചയയ്ക്കാനായി കമ്പനി വീസ റദ്ദാക്കി ടിക്കറ്റെടുത്തു. ഇക്കാര്യം ഹക്കീം തന്നെ നാട്ടിലേക്കു വിളിച്ചുപറഞ്ഞിരുന്നു. എന്നാൽ യാത്ര ചെയ്യേണ്ട ദിവസം ഉച്ചയ്ക്ക് ഹക്കീമിനെ കാണാതായതായി കമ്പനി വിളിച്ച് അറിയിക്കുകയായിരുന്നു. ഇതേസമയം ഹക്കീമിന്‍റെ വസ്ത്രങ്ങളോ രേഖകളോ എടുത്തിരുന്നില്ല.

ഹക്കീമിനെ കാണാതായതു സംബന്ധിച്ച് കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. ബന്ധുവിനെയും കൂട്ടി ആശുപത്രികളിലും അന്വേഷിച്ചിരുന്നതായി കമ്പനിയിലെ ഐടി മാനേജർ കുമാർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർക്ക് എല്ലാ രേഖകളും നൽകിയതായും പറഞ്ഞു.

കാണാതായതു സംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റിലും എംബസിയിലും പരാതിപ്പെട്ടെങ്കിലും ഇതുവരെ കണ്ടെത്താനായില്ലെന്നും കുടംബം പരാതിപ്പെട്ടു. ഇതേസമയം യുഎഇ എമിഗ്രേഷൻ റിപ്പോർട്ട് പ്രകാരം ഹക്കീം രാജ്യം വിട്ടുപോയിട്ടില്ലെന്നാണു വ്യക്തമാകുന്നത്. മകനെ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരിനെയും ഇന്ത്യൻ എംബസിയെയും വീണ്ടും സമീപിച്ചിരിക്കുകയാണ് കുടുംബം.

ഹക്കീമിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 0503210229, 050-8166441 (യുഎഇ), 9946771065, 9846646476, 9605053037 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഹസീന അഭ്യർഥിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends