പാസ്പോര്‍ട്ടും ബോര്‍ഡിംഗ് പാസും ഇല്ലാതെ ഇനി പറക്കാം?
ദുബായില്‍ പാസ്പോര്‍ട്ടും ബോര്‍ഡിംഗ് പാസും ഇല്ലാതെ വിമാനത്തില്‍ കയറി രാജ്യങ്ങള്‍ ചുറ്റാനുള്ള സാങ്കേതിക വിദ്യ അവതരിപ്പിച്ചു. പാസ്പോര്‍ട്ട് രഹിത ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനമാണ് ഒരുങ്ങുന്നത്. പാസ്പോര്‍ട്ടും ബോര്‍ഡിംഗ് പാസും വിരലടയാളവുമില്ലാതെ യാത്രക്കാര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് ഇത് യാഥാര്‍ഥ്യമാകുന്നതോടെ പറക്കാന്‍ സാധിക്കും. ഇത് 2020 ല്‍ ദുബായ് വിമാനത്താവളത്തില്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങും. ഒക്ടോബര്‍ 610 മുതല്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ടെക് എക്സിബിഷനാണ് ഗൈടെക്സ് 2019. ഇതിലാണ് പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. കമ്ബനികളായ ഹുവാവേ, നോക്കിയ, മിത്സുബിഷി ഇലക്ട്രിക്, ഹിറ്റാച്ചി, എറിക്സണ് എന്നിവ ഷോയില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha