കുവൈത്തില്‍ മെട്രോ മെഡിക്കല്‍ സെന്റര്‍ വരുന്നു

കുവൈത്തില്‍ വൈദ്യചികിത്സാ രംഗത്ത് അതി പ്രശസ്തരും പ്രഗത്ഭരുമായ ഡോക്ടര്‍മാരുടെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ട് അത്യാധുനിക ആരോഗ്യ സേവനം സമസ്ത മേഖലയിലുള്ളവര്‍ക്ക് തുല്യപ്രാധാന്യത്തോടെ ഉറപ്പ് വരുത്തുവാന്‍ മെട്രോ മെഡിക്കല്‍ സെന്റര്‍ എന്ന നാമത്തില്‍ ഫര്‍വാനിയയില്‍ ഉടന്‍ ആരംഭിക്കുന്നു. അതിന്റെ ഭാഗമായ മെട്രോ ഫാര്‍മസിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച പാര്‍ലമെന്റ് കാര്യനിയമോപദേഷ്ടാവ് അബ്ദുല്‍ ലത്തീഫ് അല്‍ മുനവ്വറും അബ്ബാസിയ പോലീസ് മേധാവി അബുജാബിര്‍ അല്‍സുലൈമാനും നിര്‍വഹിച്ചു. പരിപാടിയില്‍ സ്വദേശികളും വിദേശികളുമടങ്ങുന്ന കുവൈത്തിലെ സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
കുറഞ്ഞ ചിലവില്‍ എല്ലാ വിഭാഗം ആളുകള്‍ക്കും അത്യാധുനിക ആരോഗ്യസേവനം തുല്യപ്രാധാന്യത്തോടെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭമായ മെട്രോ മെഡിക്കല്‍ സെന്റര്‍ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha