സൗദി റോഡുകളില്‍ ഇനി വനിതാ പോലീസും

സ്ത്രീ യാത്രികരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ സൗദി അറേബ്യയിലെ റോഡുകളില്‍ വനിതാ പോലീസുകാരെ നിയമിക്കുന്നു. വനിതകളുടെ വേഷത്തില്‍ തീവ്രവാദികളും കുറ്റവാളികളും പോലീസിനെ കബളിപ്പിക്കുന്ന സാഹചര്യത്തിലാണിത്. സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി വാഹനങ്ങളുടെ ഉള്‍വശത്തില്‍ മാറ്റം വരുത്തുന്നതു അപകടങ്ങളുണ്ടാക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ ആളുകള്‍ക്കു യാത്രചെയ്യാനും വാഹനത്തില്‍ ഉറങ്ങാനുമുള്ള സൗകര്യത്തിനായാണു മാറ്റം വരുത്തുന്നത്. കഴിഞ്ഞ ആഴ്ച ഇത്തരം വാഹനം അപകടത്തില്‍ പെട്ടു രണ്ട് അധ്യാപികമാരും ഡ്രൈവറും മരിച്ചിരുന്നു.
https://www.facebook.com/Malayalivartha