Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ലഘുലേഖകള്‍ കൈവശം വെച്ചതിനും മാവോവാദി ബന്ധമാരോപിച്ചും പന്തീരാങ്കാവില്‍ രണ്ടു വിദ്യാര്‍ഥികള്‍ യു.എ.പി.എ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) പ്രകാരം അറസറ്റില്‍.. ഇരുവരെയും 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു, ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

03 NOVEMBER 2019 07:36 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ലഘുലേഖകള്‍ കൈവശം വെച്ചതിനും മാവോവാദി ബന്ധമാരോപിച്ചും പന്തീരാങ്കാവില്‍ രണ്ടു വിദ്യാര്‍ഥികള്‍ യു.എ.പി.എ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) പ്രകാരം അറസറ്റില്‍.. ഇരുവരെയും 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു, ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ഒളവണ്ണ മൂര്‍ക്കനാട് ത്വാഹ ഫസല്‍ (24) തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന്‍ ഷുഹൈബ് (20) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സി.പി.എം പ്രവര്‍ത്തകരാണ്. യു.എ.പി.എയിലെ 20, 32, 39 വകുപ്പുകള്‍ പ്രകാരമാണ് കേസ്. യു.എ.പി.എ പ്രത്യേക കോടതി കൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എം.ആര്‍ അനിതക്ക് മുമ്പാകെയാണ് ഹാജരാക്കിയത്.

വെള്ളിയാഴ്ച രാത്രി പെരുമണ്ണ പാറമ്മല്‍ അങ്ങാടിക്ക് സമീപം റോന്തുചുറ്റുന്നതിനിടെ മൂന്നു പേരെ സംശയ സാഹചര്യത്തില്‍ കണ്ടെന്നും ഒരാള്‍ ഓടി രക്ഷപ്പെട്ടെന്നുമാണ് പൊലീസ് പറയുന്നത്. ഇവരുടെ കൈയില്‍ നിന്ന് മാവോവാദി അനുകൂല നോട്ടീസ് പിടിച്ചെടുത്തു. മാവോവാദി വേട്ടക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുക എന്ന തലക്കെട്ടില്‍ സി.പി.എം മാവോവാദി പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലുള്ള നോട്ടീസാണ് പിടികൂടിയത്. ഒളവണ്ണയിലെ ത്വാഹയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വേറെയും ലഘുലേഖകളും പോസ്റ്ററുകളും കണ്ടെടുത്തു.
വയനാട് കലക്ടറേറ്റിന് മുന്നില്‍ ഒക്ടോബര്‍ 28, 29, 30 തീയതികളില്‍ നടത്തിയ രാപകല്‍ മഹാധര്‍ണയുടെയും 'ഇന്ത്യയിലെ ജാതി പ്രശ്‌നം നമ്മുടെ കാഴ്ചപ്പാട്' എന്ന് ലഘുലേഖയും കണ്ടെടുത്തു. ഒപ്പമുണ്ടായ ആളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. പോലീസ് പറയുന്നു. സി.പി.എം പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായ ത്വാഹ ഫസല്‍ കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തിന്റെ കോഴിക്കോട് പുതിയറയിലെ ബ്രാഞ്ചില്‍ പി.ജി വിദ്യാര്‍ഥിയാണ്. കണ്ണൂര്‍ സര്‍വകലാശാല ധര്‍മടം സന്റെറില്‍ രണ്ടാം വര്‍ഷ എല്‍എല്‍.ബി വിദ്യാര്‍ഥിയാണ് അലന്‍ ഷുഹൈബ്. സി.പി.എം മീഞ്ചന്ത ബൈപാസ് ബ്രാഞ്ച് അംഗവും ബാലസംഘം, എസ്.എഫ്.ഐ പ്രവര്‍ത്തകനുമാണ്. ഇരുവരുടെയും കുടുംബവും സി.പി.എമ്മുമായി അടുത്ത ബന്ധമുള്ളവരാണ്. കരിനിയമം ചുമത്തിയതിനൂം പൊലീസ് രാജിനുമെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു. സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ബന്ധുക്കളും മറ്റും രംഗത്തെത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഉത്തരമേഖല ഐ.ജി അശോക് യാദവ് പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷനിലെത്തി ഒന്നര മണിക്കൂറിലധികം ഇരുവരെയും ചോദ്യം ചെയ്തിരുന്നു. യു.എ.പി.എ ചുമത്താവുന്ന കുറ്റമുണ്ടെന്നായിരുന്നു പിന്നീട് ഐ.ജിയുടെ പ്രതികരണം. ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ട് സങ്കടം പറഞ്ഞിരുന്നു.

ഒരാശയത്തെ പിന്‍താങ്ങി എന്നതുകൊണ്ട് മാത്രം യു.എ.പി.എ ചുമത്താന്‍ കഴിയില്ലെന്ന് അലനും ത്വാഹക്കുംവേണ്ടി ഹാജരായ അഡ്വ. എം.കെ. ദിനേഷും അഡ്വ. വിനീതയും വാദിച്ചു. പൊലീസ് മുഖത്ത് അടിച്ചതായും വയറില്‍ ഇടിച്ചതായും ത്വാഹ ജഡ്ജിയോട് പരാതിപ്പെട്ടു. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. കേസ് വിശദമായി പരിശോധിക്കാതെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷനല്‍ പ്രോസിക്യൂട്ടര്‍ വി. ബിന്ദുവും വാദിച്ചു. റിമാന്‍ഡ് ചെയ്ത അലനെയും ത്വാഹയെയും ജില്ല ജയിലിലേക്ക് മാറ്റി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends