കുവൈത്തില്‍ വൈദ്യുതി ദുരുപയോഗം തടയുന്നതിന് സ്മാര്‍ട്ട് മീറ്ററുകള്‍

വൈദ്യുതി ദുരുപയോഗം തടയുന്നതിനും കുടിശ്ശികവരുത്താതെ ഈടാക്കുന്നതിനുമായി പുതിയ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നു. പരീക്ഷണാര്‍ഥം പൊതുമേഖലാ സ്ഥാപനങ്ങളിലാണ് ഇവ സ്ഥാപിച്ചുതുടങ്ങിയത്. പദ്ധതി വിജയമാണെന്ന് ഉറപ്പുവരുത്തുന്നതിന് മൂന്നു മാസം നിരീക്ഷിക്കും. രാജ്യത്തെ എല്ലാ കെട്ടിടങ്ങളിലും സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം.
സ്മാര്‍ട്ട് മീറ്ററുകളില്‍ പ്രീപെയ്ഡ് ആയും മാസംതോറുമുള്ള ബില്ലിങ്ങിനും സൗകര്യമുണ്ടാകും. വൈദ്യുതി ഉപഭോഗം കൃത്യമായി നിരീക്ഷിക്കുന്നതിനും കുടിശ്ശിക വിവരം മന്ത്രാലയത്തിന് ലഭിക്കുന്ന സംവിധാനവും ഇതിലുണ്ട്.
ജലവൈദ്യുതി മന്ത്രാലയത്തിന് ഭീമമായ തുകയാണ് വൈദ്യുതി ബില്‍ കുടിശ്ശികയിനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളത്. കുടിശ്ശിക പിരിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടെത്താത്ത സാഹചര്യത്തിലാണ് അത്യാധുനിക സങ്കേതവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിുള്ള തീരുമാനം.
ചെറുകിടവന്‍കിട കച്ചവട സ്ഥാപനങ്ങളുടെയും സ്വകാര്യ സംഘങ്ങളുടെയും രാഷ്ട്രീയ പരസ്യങ്ങളും പതിക്കുന്നതിന് മുനിസിപ്പാലിറ്റിയുടെ അനുമതി മുന്‍കൂട്ടി വാങ്ങണമെന്നാണ് നിയമം. ഇത് ലംഘിച്ചാണ് പൊതുസ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും പരസ്യങ്ങള്‍ പതിക്കുന്നത്. റോഡിന്റെ വശങ്ങളില്‍ സ്ഥാപിക്കുന്ന പരസ്യങ്ങള്‍മൂലം റോഡ് ഗതാഗതത്തെ സാരമായി തടസ്സപ്പെടുത്തുകയും ഗതാഗത അപകടങ്ങള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് വഴിവക്കിലുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യുന്നതിന് മുനിസിപ്പാലിറ്റി കര്‍ശനമായ നടപടി സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha