ദുബൈയിലെ നിരത്തുകളിലേക്ക് ഡ്രൈവറില്ലാ കാറുകളും

എക്‌സ്‌പോ 2020 മുന്നില്‍കണ്ട് സ്മാര്‍ട്ട് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ദുബൈയില്‍ ഡ്രൈവറില്ലാ കാറുകള്‍ രംഗത്തിറക്കുന്നതിനെക്കുറിച്ച് സാധ്യതാപഠനം നടത്താന്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. 2015 പുതുമകളുടെ വര്‍ഷമാകണമെന്ന യു.എ.ഇ ഭരണാധികാരികളുടെ പ്രഖ്യാപനവും പദ്ധതിക്ക് ആര്‍.ടി.എയെ പ്രേരിപ്പിച്ചതായി ബോര്‍ഡ് ചെയര്‍മാനും എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ മതാര്‍ അല്‍ തായിര്‍ പറഞ്ഞു.
ദുബൈയെ ലോകത്തെ ഏറ്റവുമാദ്യത്തെ നവീന നഗരമാക്കി മാറ്റുകയെന്ന കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ സ്വപ്നത്തിനനുസരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഇതോടൊപ്പം സാങ്കേതികവിദ്യാ രംഗത്ത് രാജ്യത്തിന്റെ സ്ഥാനവും കുതിച്ചുയരുമെന്ന് കരുതുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡ്രൈവറുടെ സഹായമില്ലാതെ എങ്ങനെ വാഹനങ്ങള്‍ ഓടിക്കാമെന്നതിനെക്കുറിച്ച് പഠിക്കാന്‍ ആര്‍.ടി.എ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ മുന്‍കരുതലുകളുമാണ് ഇതിന് വേണ്ടതെന്ന് പഠിച്ച് സംഘം റിപ്പോര്‍ട്ട് നല്‍കും. അന്താരാഷ്ട്ര സ്മാര്‍ട്ട് വാഹന നിര്‍മാതാക്കളെ ഇക്കാര്യത്തിനായി സമീപിച്ചിട്ടുണ്ട്. ആര്‍.ടി.എയുടെ മേല്‍നോട്ടത്തിന് കീഴില്‍ ഇത്തരം വാഹനങ്ങളുടെ പരീക്ഷണയോട്ടം ദുബൈയില്‍ എങ്ങനെ നടത്താമെന്നത് സംബന്ധിച്ച് പദ്ധതി തയാറാക്കും.
ആര്‍.ടി.എ പ്രതിനിധി സംഘം അടുത്തിടെ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സ്മാര്‍ട്ട്‌സിറ്റികളിലെ സ്മാര്‍ട്ട് യാത്രാസംവിധാനങ്ങള്‍ വിലയിരുത്തിയിരുന്നു..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha