ഇനി പശുക്കളെക്കുറിച്ച് പഠിക്കാൻ ക്ലാസുകള്‍; പശുക്കളെ പറ്റി പഠിക്കാന്‍ കോഴ്സുമായി കേന്ദ്രം
പശുവിന് പാലില്‍ സ്വര്‍ണമുണ്ടെന്നും പശു ഓക്സിജന്‍ പുറത്തു വിടുന്നു എന്നുമുള്ള വാദങ്ങൾ നടത്തി ബി.ജെ.പി നേതാക്കള്‍ വെട്ടിലായിരിക്കുകയാണ്. ഇതിനിടയിലാണ് പശുക്കളെക്കുറിച്ച് പഠിക്കാന്‍ കാമധേനു മിഷന് എന്ന കോഴ്സുമായി കേന്ദ്രസര്‍ക്കാർ രംഗത്തെത്തിയിരിക്കുന്നത്. പശു കേന്ദ്രീകൃത സ്റ്റാര്‍ട്ട് അപ്പ് മിഷന് തുടങ്ങുന്നതിനുള്ള പരിശീലന കോഴ്സിനാണ് കാമധേനു മിഷന് ഒരുങ്ങുന്നത്.
പശുവിന്റെ ആത്മീയ വശങ്ങള്, സാമൂഹിക പ്രസക്തി, പശുവളര്‍ത്തലിന്റെ സാമ്പത്തിക വശങ്ങള് എന്നിവയുള്‍പ്പെടുള്ള അഞ്ച് വിഭാഗങ്ങളിലായായി എണ്‍പത് ക്ലാസുകള്‍ നല്‍കാനാണ് കാമധേനു മിഷന് ലക്ഷ്യമിടുന്നത്.
സ്വയം ഭരണ സ്ഥാപനമായ സംരഭകത്വ വികസന ഇന്‍സ്റ്റിട്ട്യൂട്ടുമായി [ഇ.ഡി.ഐ.ഐ.] ചേര്‍ന്നാണ് കോഴ്സ് ആരംഭിക്കുന്നത്. ഇ.ഡി.ഐ.ഐയുമായി മൃഗസംരക്ഷണ മന്ത്രാലയം ഉടന്‍ ഒപ്പുവെക്കുമെന്നാണ് കാമധേനു കമ്മീഷന് ചെയര്മാന് വല്ലഭ് കട്ടാരിയ അറിയിച്ചിരിക്കുന്നത്. ഇവരുമായി ചേര്‍ന്ന് പശു കേന്ദ്രീകൃത ടൂറിസം പദ്ധതിയും തുടങ്ങുമെന്ന് കട്ടാരിയ പറഞ്ഞു.
https://www.facebook.com/Malayalivartha