കുവൈറ്റ്‌സിറ്റിയില്‍ ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ കര്‍ശന നടപടി

കുവൈറ്റ്‌സിറ്റിയില്‍ ഗതാഗത നിയമം പാലിക്കാത്തവരെ കണ്ടത്തെുന്നതിനുള്ള പരിശോധനക്കൊപ്പം നിലവില്‍ റോഡപകടങ്ങള്‍ക്ക് കൂടുതല്‍ കാരണമാവുന്നതെന്ന് കണ്ടത്തെിയ ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ എന്നിവക്കെതിരെ അധികൃതര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ റോഡപകടങ്ങളുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കില്‍ ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള വാഹനമോടിക്കലുമാണ് രാജ്യത്ത് നടന്ന കൂടുതല്‍ വാഹനാപകടങ്ങള്‍ക്കും കാരണമായത് എന്നാണ് കണ്ടത്തെിയത്. ഇതിനാലാണ് ഈ രണ്ട് ട്രാഫിക് നിയമങ്ങള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. ആധുനിക ശാസ്ത്ര, സാങ്കേതിക വിദ്യയുടെ ഫലങ്ങളായ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും മനുഷ്യര്‍ക്ക് എളുപ്പം പ്രധാനം ചെയ്യുന്നതോടൊപ്പം അസമയത്തും അസ്ഥാനത്തുമുള്ള അതിന്റെ ഉപയോഗം അപകടത്തിലേക്കും മരണത്തിലേക്കും എത്തിക്കുന്നതില്‍ നല്ല പങ്കും വഹിക്കുന്നുണ്ട്.
അത്തരത്തില്‍ അപകടം വരുത്തിവെക്കുന്നതാണ് െ്രെഡവിങ്ങിനിടെയുള്ള ആളുകളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം. ഇന്റര്‍നെറ്റ് സൗകര്യം വ്യാപകമാവുകയും അതിനനുസൃതമായ മൊബൈല്‍ ഫോണുകളുടെ രംഗപ്രവേശവും കാര്യങ്ങളെ എളുപ്പത്തിലാക്കിയെങ്കിലും വാഹനമോടിക്കുന്നവര്‍ എല്ലാം മറന്ന് ഡ്രൈവിങ്ങിനിടെ സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളിലൂടെ നടത്തുന്ന ചാറ്റിങ്ങും സന്ദേശം കൈമാറലും അവരുടേതടക്കം ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യമാണുള്ളത്.
https://www.facebook.com/Malayalivartha