ദുബായില്‍ പുതിയ അതിഥികള്‍ക്കായി കാത്തിരിക്കുന്നു മുതല ദമ്പതികള്‍

ദുബായില്‍ വന്ന് ഒരു വര്‍ഷമാകുന്നതിനു മുന്‍പേ അവിടുത്തെ അക്വേറിയം ആന്‍ഡ് അണ്ടര്‍ വാട്ടര്‍ സൂവില്‍ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി മാറിയ വമ്പന്‍ മുതല കിങ് ക്രോക്കിന്റെ കുടുംബത്തിലേക്കു പുതിയ അതിഥികള്‍ എത്തുന്നു. 59 മുട്ടകളാണു വിരിയാന്‍ കാത്തിരിക്കുന്നത്. മുട്ട വിരിയിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ് അധികൃതര്‍.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് കിങ് ക്രോക്ക് ദുബായിലെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മുതലകളിലൊന്നാണിത്. ഓസ്‌ട്രേലിയയില്‍ 20 വര്‍ഷമായി കിങ് ക്രോക്കിന്റെ ഇണയായിരുന്ന മുതലയെയും ദുബായിലെത്തിച്ചു. പുതിയ അതിഥികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണു മുതല ദമ്പതികള്‍. അധികൃതര്‍ കുഞ്ഞുങ്ങള്‍ക്കായി നേരത്തെ തന്നെ കൂടുണ്ടാക്കി. ഒരുക്കങ്ങള്‍ ജനങ്ങള്‍ക്കു കാണാനുള്ള അവസരവുമുണ്ട്.
https://www.facebook.com/Malayalivartha