പരീക്ഷാപ്പേടിയില്‍ ഒളിച്ചോട്ടം; ഷാർജയിൽ കാണാതായ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി
കാണാതായ ഷാര്‍ജയിലെ ഡല്‍ഹി െ്രെപവറ്റ് സ്ക്കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ അമയ സന്തോഷിനെ(15) ഞായറഴ്ച്ചയാണ് കണ്ടെത്തിയത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും പേടിക്കാനില്ലെന്നു കുടുംബസുഹൃത്ത് ലേഖ മേനോന് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാര്‍ജയിലെ അബു ഷഗാറയിലുള്ള തൃശൂര്‍ സ്വദേശികളുടെ മകനാണ് അമേയ. വെള്ളിയാഴ്ച രാവിലെ ട്യൂഷന് സെന്ററിനടുത്ത് മാതാപിതാക്കള്‍ ഇറക്കിവിട്ടതാണ്. എന്നാല്‍, കുട്ടി ട്യൂഷന് സെന്ററില്‍ പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടില്ല. അമേയ ക്ലാസിലെത്തിയില്ലെന്ന് അധ്യാപകനും പറഞ്ഞു.
ഇതിനുശേഷം കുട്ടി മാതാപിതാക്കളെയോ കൂട്ടുകാരെയോ അധ്യാപകരെയോ ബന്ധപ്പെട്ടിട്ടില്ല. ഇതോടെ കുടുംബം പോലീസില്‍ പരാതി നല്കി. കുട്ടിക്കായി വ്യാപകമായി തെരച്ചില്‍ നടത്തിവരികയായിരുന്നു. അടുത്തു വരുന്ന സിബിഎസ്ഇ പൊതു പരീക്ഷ സംബന്ധിച്ച് കുട്ടിക്കു ഭയവും സമ്മര്‍ദവുമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതാണ് ഒളിച്ചോടാന്‍ കാരണമായതെന്നാണു പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha