ദുബായില്‍ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി ബസ്സുകളില്‍ സെന്‍സര്‍ ഘടിപ്പിക്കുന്നു

സ്‌കൂള്‍ ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിപ്പോയാല്‍ അപ്പോള്‍ തന്നെ വിവരം നല്‍കുന്നതിന് സംവിധാനമൊരുങ്ങുന്നു. ഇതിനായി സീറ്റുകളുടെ അടിയില്‍ സെന്‍സറുകള്‍ സ്ഥാപിക്കും. ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ അപകടത്തില്‍ പെടുന്നത് പൂര്‍ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണിത് നടപ്പാക്കുന്നത്.
കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ദുബായില്‍ സ്‌കൂള്‍ ബസ് സര്‍വീസ് സേവനം ഏറെ മെച്ചപ്പെട്ടതായും അപകടനിരക്ക് ഗണ്യമായി കുറഞ്ഞതായും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അപകടമരണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന 2014ല്‍ അപകടനിരക്കില്‍ 10 ശതമാനം കുറവ് വന്നതായും ആസൂത്രണ വിഭാഗം ഡയറക്ടര്‍ വ്യക്തമാക്കി.
ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ഗതാഗത നിയമം നടപ്പാക്കിയതാണ് സ്‌കൂള്‍ ബസ്സുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സഹായകമായത്. അപകടമരണം ഒന്നുമില്ലാതെ വര്‍ഷം കടന്നുപോയതാണ് ഏറ്റവും വലിയ നേട്ടം. ആര്‍.ടി.എ.യുടെ നേതൃത്വത്തില്‍ ആരംഭിച്ച ബോധവത്കരണ കാമ്പയിനും ഈ നേട്ടത്തിന് സഹായകമായി അദ്ദേഹം പറഞ്ഞു. 2011 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളില്‍ സ്‌കൂള്‍ ബസ്സുകളില്‍ യാത്ര ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ഇതുവഴി, രക്ഷിതാക്കളുടെ കാറുകള്‍ ഓടേണ്ടിയിരുന്ന ഇരുപതിനായിരത്തില്‍പ്പരം മണിക്കൂര്‍ ലാഭിക്കാനായി. 22,000 കിലോ കാര്‍ബണ്‍ പുക വമിക്കുന്നത് തടയാനും ഇതുവഴി സാധിച്ചു.
കണ്ടക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ നിയമനത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. നാലു വര്‍ഷത്തിനിടെ ഇരട്ടിയോളം വനിതാ കണ്ടക്ടര്‍മാര്‍ നിയമിക്കപ്പെട്ടു. ബസ് െ്രെഡവര്‍മാരുടെ എണ്ണത്തിലും 36 ശതമാനം വര്‍ധനയുണ്ടായി. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി ബസ്സുകള്‍ സൗകര്യപ്പെടുത്തിയത് ഗതാഗത നിയമം അടിസ്ഥാനമാക്കിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha