കുവൈറ്റിലെ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ദ്ധിപ്പിക്കില്ല

അടുത്ത അധ്യയന വര്‍ഷത്തില്‍ കുവൈത്തിലെ സ്വകാര്യ സ്‌കുളുകളില്‍ ഫീസ് വര്‍ധന ഉണ്ടാവില്ല. ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഉത്തരവ് പിന്‍ വലിച്ചതായി മന്ത്രി ഡോ.ബദര്‍ അല്‍ ഈസ വ്യക്തമാക്കി. കഴിഞ്ഞ നവംബര്‍ മാസത്തിലാണ് കുവൈറ്റിലെ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്.
എന്നാല്‍ ഈ അനുമതി പിന്‍വലിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.ബദര്‍ അല്‍ ഈസ വ്യക്തമാക്കി. അടുത്ത അധ്യയന വര്‍ഷവും നിലവിലെ ഫീസ് തന്നെ തുടരും. ഇന്ത്യന്‍ സ്‌കൂളുകള്‍ അടക്കമുള്ള കുവൈറ്റിലെ എല്ലാ സ്വകാര്യ സ്‌കുളുകള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും. അതേസമയം പുതിയ ഫീസ് ഘടനക്കായി ഒരു ഉന്നത സമിതിയെ നിയോഗിച്ചിട്ടുണ്ട്.
സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ഭാവിയില്‍ തീരുമാനം കൈക്കൊള്ളൂ. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും പുതിയ ഫീസ് ഘടന തീരുമാനിക്കുകയെന്നും മന്ത്രി വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. 2009-2010 അധ്യയന വര്‍ഷത്തിലാണ് കുവൈറ്റില്‍ അവസാനമായി ഫീസ് വര്‍ധിപ്പിച്ചത്.
ഫീസ് വര്‍ധിപ്പിക്കുന്നതിനൊപ്പം അധ്യാപകരുടെ ശമ്പള ഘടനയും പുനര്‍നിര്‍ണയിക്കാന്‍ നവംബറിലെ ഉത്തരവില്‍ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഫീസ് വര്‍ധന നിര്‍ത്തിവയ്ക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ച സാഹചര്യത്തില്‍ അധ്യാപകരുടെ ശമ്പള വര്‍ദ്ധഅവതാളത്തിലായേക്കുമെന്ന അവസ്ഥയുമുണ്ട്.
ഏതായാലും ഫീസ് വര്‍ധന നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് സാധാരണക്കാരായ രക്ഷിതാക്കള്‍ക്കു താല്‍ക്കാലികമായെങ്കിലും ആശ്വാസമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha