മനാമയില്‍ ഉദ്യാന പ്രദര്‍ശനത്തിന് തുടക്കമായി

പതിനൊന്നാമത് ഉദ്യാന പ്രദര്‍ശനം കഴിഞ്ഞ ദിവസം ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ രാജപത്‌നിയും വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്‌സനുമായ പ്രിന്‍സസ് ശൈഖ സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ഒന്ന് വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളും കമ്പനികളും പങ്കെടുക്കുന്നുണ്ട്. ഇത്തവണത്തെ പ്രദര്‍ശനം മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് കൂടുതല്‍ ആകര്‍ഷകമാണെന്ന് ശൈഖ സബീക്ക അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള സ്ഥാപനങ്ങളുടെ സഹായസഹകരണങ്ങള്‍ നിര്‍ലോഭമായി ഇതിന് ലഭിച്ചിട്ടുണ്ടെന്ന് അവര്‍ നന്ദിയോടെ സ്മരിച്ചു. കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ പ്രത്യേക ഊന്നലാണ് നല്‍കുന്നത്. ഹരിത പ്രദേശങ്ങളുടെ വിപുലീകരണം സാധ്യമാക്കുന്നതിനും കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധയുണ്ടാവേണ്ടത് അനിവാര്യമാണെന്ന് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അവര്‍ വ്യക്തമാക്കി. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അദ്ദത്തെ ഭരണാധികാരികള്‍ കാര്‍ഷിക മേഖലക്ക് പ്രത്യേകം ഊന്നല്‍ നല്‍കിയിരുന്നു. മെച്ചപ്പെട്ട പരിശീലനങ്ങളിലൂടെ കാര്‍ഷിക മേഖലയിലുള്ളവരെ നിലനിര്‍ത്തുന്നതിനും കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നതിനും ശ്രമിക്കും. കാര്‍ഷിക മേഖലയിലുള്ള പ്രശസ്തരായ ഗവേഷകരും ആക്ടിവിസ്റ്റുകളൂം സാങ്കേതിക വിദഗ്ധരുമെല്ലാം പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.
കാര്‍ഷിക മേഖലയിലെ പുതിയ പ്രവണതകളും സാങ്കേതിക വിദ്യകളും പ്രത്യേകം പരിചയപ്പെടുത്തും. ഇറ്റലി, ഹോളണ്ട്, ഫ്രാന്‍സ്, ഗ്രീക്ക്, സിംഗപ്പൂര്‍, തായ്വാന്‍, ജപ്പാന്‍, കാമറൂന്‍, ഉഗാണ്ട, ഇന്‍ഡോനേഷ്യ, സൗദി, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍, ലബനാന്‍, മൊറൊക്കൊ, യമന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളാണ് എക്‌സിബിഷനില്‍ അണിനിരക്കുന്നത്.
https://www.facebook.com/Malayalivartha