ഒമാനില്‍ വ്യാജ ഉല്പന്നങ്ങള്‍ വില്‍ക്കുകയാണെങ്കില്‍ 2വര്‍ഷം തടവും പിഴയും

ഒമാനില്‍ ഇനി വ്യാജ ഉല്പന്നങ്ങള്‍ വിറ്റാല്‍ ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കും. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പുതിയ നിയമ ഭേദഗതിയില്‍ ആണ് കര്‍ശന ശിക്ഷാ വ്യവസ്ഥ നിലവില്‍ വന്നത്.
ഉപഭോക്താവിന്റെ താല്‍പര്യം സംരക്ഷിക്കുകയും വിപണിയിലെ കുത്തകവല്‍കരണം തടയുകയുമാണ് പുതിയ നിയമത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. വ്യാജ ഉല്‍പ്പന്നങള്‍ വില്‍ക്കുകയോ, സാധനങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ദോഷകരമാകുന്ന വസ്തുക്കള്‍ കണ്ടെത്തുകയോ ചെയ്താല്‍ തടവിനൊപ്പം രണ്ടായിരം റിയാല്‍ മുതല്‍ അമ്പതിനായിരം റിയാല്‍ വരെ പിഴ ഇടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഏതെങ്കിലും വ്യാജ ഉല്‍പന്നം വ്യക്തികളുടെ മരണത്തിന് കാരണമായാല്‍ കുറഞ്ഞത് അഞ്ചു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും.
സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ സേവനങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ദിവസം മുതല്‍ ഒരു വര്‍ഷം വരെ തടവും 100 റിയാല്‍ മുതല്‍ 2000 റിയാല്‍ വരെ പിഴയും ലഭിക്കും. ഏതെങ്കിലും വ്യക്തിയോ കമ്പനിയോ ശിക്ഷിക്കപ്പെടുന്നപക്ഷം ശിക്ഷാവിധിയുടെ വിശദവിവരങള്‍ ശിക്ഷിക്കപ്പെട്ടയാളുടെ ചിലവില്‍ പ്രമുഖപത്രങളില്‍ പ്രസിദ്ധീകരിക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. വിപണിയില്‍ മത്സര പ്രവണത പ്രോത്സാഹിപ്പിക്കാനുള്ള വിവിധ നിര്‍ദേശങ്ങളും പുതിയ നിയമത്തില്‍ പറയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha