സൗദിയില്‍ ആദ്യമായി അരങ്ങേറിയ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചത് ഒരു സംഘം മലയാളികള്‍

സൗദിയില്‍ ആദ്യമായി അരങ്ങേറിയ ഫ്‌ലാഷ് മോബിന് അവസരം ലഭിച്ചത് ഒരു സംഘം മലയാളികള്‍ക്ക്. ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ജിദ്ദയിലാണ് ഫ്‌ലാഷ് മോബ് അരങ്ങേറിയത്.
ജനപ്രിയ ഹിന്ദി ഗാനങ്ങള്‍ക്ക് ചുവടുവെച്ചു കൊണ്ട് കാണികള്‍ക്കിടയില്‍നിന്ന് ഓരോരുത്തരായി രംഗത്തുവന്നു. ചിട്ടയോടെ നൃത്തം ചെയ്തു. ആയിരക്കണക്കിന് സ്വദേശീ യുവാക്കളുടെ കയ്യടി എറ്റുവാങ്ങി. സൗദിയില്‍തന്നെ ആദ്യമായി ഒരു പൊതു വേദിയില്‍ വച്ചു അരങ്ങേറുന്ന ഈ ഫ്‌ലാഷ് മോബ് ഡാന്‍സില്‍ അണി നിരന്നത് നാല്പതോളം മലയാളീ നര്‍ത്തകര്‍ ആണ്. ജിദ്ദയില്‍ സംഘടിപ്പിച്ച ഒരു ഈവന്റിന്റെ ഭാഗമായിരുന്നു ഫ്‌ലാഷ് മോബ് ഡാന്‍സ്.
പ്രശസ്തരായ അറബ് കലാകാരന്മാരുടെ നേതൃത്വത്തില്‍ ഉള്ള കലാപരിപാടികളും അഭ്യാസ പ്രകടനങ്ങളും ഒക്കെയായിരുന്നു മറ്റു പരിപാടികള്‍. സ്വദേശീ വിദേശീ വ്യത്യാസമില്ലാതെ പരിപാടിക്കെത്തിയ എല്ലാവരും ആടിയും പാടിയും കലാപരിപാടികള്‍ ഗംഭീരമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha