കുവൈറ്റില്‍ കെട്ടിടത്തിന് തീപിടിച്ച് മൂന്നു കുട്ടികള്‍ മരിച്ചു

കുവൈറ്റിലെ സഅദ് അബദുല്ല മേഖലയില്‍ വീടിന്റെ രണ്ടാം നിലയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികള്‍ മരിച്ചതായി കുവൈത്ത് ഫയര്‍ഫോഴ്‌സ് പബ്‌ളിക് റിലേഷന്‍ വകുപ്പ് അറിയിച്ചു. മരിച്ച മൂന്ന് കുട്ടികളും സൗദി കുടുംബത്തിലെ അംഗങ്ങളാണ്.
കഴിഞ്ഞ ദിവസം പകല്‍ 12.30നാണ് തീപിടിത്തമുണ്ടായതെന്നും സംഭവം അറിഞ്ഞ് ഏഴ് മിനിറ്റുകള്‍ക്കുള്ളില്‍ ജഹ്‌റ അഗ്‌നി ശമനവകുപ്പും സുരക്ഷാ വിഭാഗവും സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ലെന്നും പബ്‌ളിക് റിലേഷന്‍ വകുപ്പ് തലവന്‍ അഖീദ് ഖലീല്‍ അല്‍അമീര്‍ പറഞ്ഞു.
രണ്ട് വയസ്സ് മുതല്‍ നാല് വയസ്സ് വരെ പ്രായമുള്ള മൂന്ന് കുട്ടികളാണ് മരിച്ചതെന്നും കെട്ടിടത്തിന് തീപിടിക്കുന്ന സമയത്ത് കുട്ടികള്‍ വീട്ടില്‍ തനിച്ചായിരുന്നെന്നും പൊലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha