ഒമാനിലെ ആദ്യ സൗരോര്‍ജ വൈദ്യുതി പദ്ധതി മേയില്‍

രാജ്യത്തെ ആദ്യ സൗരോര്‍ജ വൈദ്യുതി പദ്ധതി മേയില്‍ പ്രവര്‍ത്തനമാരംഭിക്കും. ദോഫാര്‍ ഗവര്‍ണറേറ്റിലെ അല്‍ മസ്യൂനയിലാണ് പദ്ധതി ആരംഭിക്കുക. 303 കിലോവാട്ടാണ് പദ്ധതിയുടെ ശേഷിയെന്ന് റൂറല്‍ ഏരിയ ഇലക്ട്രിസിറ്റി കമ്പനി സി.ഇ.ഒ ഹമദ് ബിന്‍ സാലിം അല്‍ മഗ്ദാരി മസ്‌കത്തില്‍ അറിയിച്ചു. അമേരിക്കന്‍ കമ്പനിയായ ആസ്റ്റണ്‍ ഫീല്‍ഡിനും പ്രാദേശിക കമ്പനിയായ മള്‍ട്ടിടെക്കിനുമാണ് പദ്ധതിയുടെ ചുമതല. വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ആദ്യ പുനരുപയോഗ ഊര്‍ജ പദ്ധതിയാകും ഇതെന്ന് സി.ഇ.ഒ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കരാറില്‍ റായ്‌കോ 2013 നവംബറിലാണ് ഒപ്പിട്ടത്. പ്‌ളാന്റില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്നതടക്കം വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് കരാര്‍. 8,000 സ്‌ക്വയര്‍ വിസ്തൃതിയുള്ളതാകും സൗരോര്‍ജ പ്‌ളാന്റ്. പി.വി. തിന്‍ ഫിലിംസ്, പോളി ക്രിസ്റ്റലൈന്‍ സാങ്കേതികതകള്‍ അടിസ്ഥാനമാക്കിയുള്ളതാകും പ്‌ളാന്റെന്ന് സി.ഇ.ഒ അറിയിച്ചു.
രാജ്യത്തെ ആദ്യ കാറ്റാടിപ്പാടത്തിന്റെ നിര്‍മാണ ജോലികള്‍ ജൂണില്‍ ആരംഭിക്കുമെന്നും ഹമദ് ബിന്‍ സാലിം അറിയിച്ചു. ദോഫാര്‍ വിലായത്തിലെ ഹര്‍വീലില്‍ രണ്ട് ലക്ഷം സ്‌ക്വയര്‍ മീറ്ററിലായി സ്ഥാപിക്കുന്ന പദ്ധതിയുടെ വൈദ്യുതോല്‍പാദന ശേഷി അമ്പത് മെഗാവാട്ടാണ്. 200 ദശലക്ഷം ഡോളര്‍ ചെലവില്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ നിര്‍മാണ ചുമതല അബൂദബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിക്ക് (മസ്ദര്‍) ആണ്. 2016 ഒടുവില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha