ഇനി അപകടം ഉണ്ടായാല്‍ ഇന്‍ഷ്വറന്‍സ് വേഗത്തില്‍ ലഭിക്കാന്‍ ഇലക്ട്രോണിക് സംവിധാനം

ഇനി അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്‍ഷ്വറന്‍സ് ലഭിക്കാനുണ്ടാകുന്ന കാലതാമസം ഒഴിവായേക്കും. ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ഗതാഗതവകുപ്പ് വാഹന ഇന്‍ഷുറന്‍സ് കമ്പനികളുമായി കരാറായി. ഗതാഗതവകുപ്പില്‍ നിന്നുള്ള രേഖകള്‍ ഇന്‍ഷുറന്‍സ് കമ്പനിക്കു കൈമാറുന്നതിലുള്ള താമസം ഒഴിവാക്കാന്‍ ഇലക്‌ട്രോണിക് സംവിധാനമാണ് ഏര്‍പ്പെടുത്തിയത്.
അപകടത്തിന്റെ വിവരങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് എസ്എംഎസ് വഴിയായി ഗതാഗതവകുപ്പ് അയച്ചു കൊടുക്കും. അപകടത്തില്‍ പെട്ട കാറിന്റെ ഉടമയ്ക്കും ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ടു വാഹനം നന്നാക്കാനുള്ള നടപടി സ്വീകരിക്കാന്‍ സന്ദേശം ലഭിക്കും. നേരത്തേ ഗതാഗത വകുപ്പില്‍ നിന്നുള്ള രേഖകള്‍ ലഭിച്ചശേഷം അതുമായി ഇന്‍ഷുറന്‍സ് ഓഫിസിലെത്തിയാലേ അവിടെ നടപടികള്‍ ആരംഭിക്കൂ. ഈ സംവിധാനത്തിനാണു മാറ്റം വരുന്നത്.
പേപ്പര്‍ രഹിത ഇലക്‌ട്രോണിക് സംവിധാനത്തിലേക്കു നടപടി ക്രമങ്ങള്‍ മാറുന്നതോടെ വാഹന ഉടമകളുടെ സമയവും അധ്വാനവും ലാഭിക്കാനാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha