60 വയസ്സ് കഴിഞ്ഞ വിദേശികളെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ ശിപാര്‍ശ

സ്വദേശി ജനസംഖ്യക്ക് ആനുപാതികമായി വിദേശികളുടെ എണ്ണം ക്രമീകരിക്കുന്നതിന്റെ ഭാഗമായി 60 വയസ്സ് കഴിഞ്ഞ വിദേശികളെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ ശിപാര്‍ശ.
ആസൂത്രണ വകുപ്പ് തയാറാക്കിയ ജനസംഖ്യാനുപാതിക റിപ്പോര്‍ട്ടിലാണ് പ്രധാന നിര്‍ദേശമായി ഇക്കാര്യമുള്ളത്. ആഭ്യന്തര മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, മന്ത്രിസഭയുടെ ഉന്നതാധികാര സമിതി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
മന്ത്രിസഭക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്തയാഴ്ച ചര്‍ച്ച ചെയ്യുമെന്ന് തൊഴില്‍ മന്ത്രി ഹിന്ദ് അസ്സബീഹ് അറിയിച്ചു. നിലവില്‍ 12 ലക്ഷം സ്വദേശികളും 24 ലക്ഷം വിദേശികളുമാണ് രാജ്യത്തുള്ളത്. സ്വദേശി ജനസംഖ്യയുടെ രണ്ടിരട്ടി വരുന്ന വിദേശി സമൂഹത്തെ അധികകാലം രാജ്യത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ അടിയന്തര നടപടികളിലൂടെ ജനസംഖ്യാ സന്തുലനം സാധ്യമാക്കണമെന്ന് നിര്‍ദേശിക്കുന്നു.
ഇതിനുള്ള പ്രാരംഭ നടപടി എന്ന നിലക്കാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 60 കഴിഞ്ഞ വിദേശികള്‍ക്ക് സര്‍വീസ് നീട്ടിനല്‍കരുതെന്ന് ശിപാര്‍ശ ചെയ്യുന്നത്. എന്നാല്‍, വിദഗ്ധരായ വിദേശതൊഴിലാളികളെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും പിരിച്ചുവിടുന്ന കാര്യത്തില്‍ ഇളവ് അനുവദിക്കുമെങ്കിലും പ്രത്യേക തൊഴില്‍ വൈദഗ്ധ്യം ഇല്ലാത്തവര്‍ക്ക് ഒരു പരിഗണനയും നല്‍കരുതെന്നാണ് നിര്‍ദേശം.
ചില പ്രത്യേക രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ അധികരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വിദേശരാജ്യങ്ങള്‍ക്ക് ക്വോട്ട നിശ്ചയിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha