കുവൈത്തില്‍ ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചത് 278 പേര്‍ക്ക്; രണ്ട് മരണം, ഇതോടെ കുവൈത്തില്‍ മാത്രം കൊറോണ മരണം 44

കുവൈത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 278പേർക്ക്. അതേസമയം കോവിഡ്19 ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. എന്നാൽ മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്നു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ കുവൈത്തില്‍ കൊറോണ മരണം 44 അയി ഉയർന്നിരിക്കുകയാണ്.
അതേസമയം 80 ഇന്ത്യക്കാരടക്കം 278 പേര്‍ക്കു കൂടിയാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവര്‍ 6567 പേരായി ഉയരുകയുണ്ടായി. തുടർന്ന് ലഭ്യമാകുന്ന വിവരം അനുസരിച്ച് ക്വാറന്റൈന്‍ നിരീക്ഷണത്തിലായിരുന്ന 162 പേര്‍ കൂടി ഇന്ന് രോഗ വിമുക്തമായി. ഇതോടെ രാജ്യത്ത് 2381 പേര്‍ രോഗ വിമുക്തത്തമായതായും, 4142 പേര്‍ ചികിത്സയിലും 91 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ് ഉള്ളത്.
അതോടോപ്പ്പം തന്നെ കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും തന്നെ പുറത്തിറങ്ങരുതെന്നും എറ്റവും നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ സ്വദേശികളും വിദേശികളും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം കര്‍ശനമായും പാലിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖാവരണം നിര്‍ബന്ധമാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അണുവിമുക്തമാക്കാന്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്നും ഇടയ്ക്കിടെ 20 സെക്കന്റ് സമയമെടുത്തു കൈ കഴുകണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























