കുവൈറ്റിൽ വെയർ ഹൗസിൽ വൻ തീപിടിത്തം; 1,25,000 ചതുരശ്രമീറ്ററിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തം, അഗ്നിശമന സേന യൂനിറ്റുകൾക്കൊപ്പം കുവൈത്ത് സൈന്യവും നാഷനൽ ഗാർഡും ചേർന്ന് കഠിന പ്രയത്നത്തിലൂടെയാണ് ശമിപ്പിച്ചത്
മിന അബ്ദുല്ലയിലെ വെയർ ഹൗസിൽ വൻ തീപിടിത്തം റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതിൽ 3000ത്തിലേറെ പുതിയ കാറുകൾക്ക് നാശം സംഭവിച്ചു. 1,25,000 ചതുരശ്രമീറ്ററിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തം, അഗ്നിശമന സേന യൂനിറ്റുകൾക്കൊപ്പം കുവൈത്ത് സൈന്യവും നാഷനൽ ഗാർഡും ചേർന്ന് കഠിന പ്രയത്നത്തിലൂടെയാണ് ശമിപ്പിച്ചത്.
സാധന സാമഗ്രികൾ കത്തിനശിച്ചത് മൂലം കോടികളുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. എന്നാൽ ആളപായമില്ല.തുറന്ന സ്ഥലത്തുണ്ടായ തീപിടിത്തം കാറ്റിൽ വെയർഹൗസിലേക്ക് പടർന്നുപിടിച്ചതാണ് അപകട കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. അതിനിടെ കഠിന പ്രയത്നത്തിലൂടെ തീയണച്ച അഗ്നിശമന സേനാംഗങ്ങൾ, പൊലീസ്, സൈന്യം, നാഷനൽ ഗാർഡ് എന്നിവരെ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദിക്കുകയുണ്ടായി..
https://www.facebook.com/Malayalivartha