കുവൈത്തില്‍ കോവിഡ് ബാധിതര്‍ പെരുകുന്നു; കുവൈത്തില്‍ 919 പേര്‍ക്ക കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈത്തില്‍ 919 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 47,859 പേര്‍ക്കാണ് വൈറസ ബാധിച്ചത്. വ്യാഴാഴ്ച 675 പേര്‍ ഉള്‍പ്പെടെ 38,390 പേര്‍ രോഗമുക്തി നേടി. ഒരാള്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 359 ആയി. രാജ്യത്ത് നിലവില്‍ 9110 പേരാണ് ചികിത്സയിലുള്ളത്. 142 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അഹമദി ഗവര്‍ണറേറ്റില്‍ 233, ജഹറ ഗവര്‍ണറേറ്റില്‍ 210, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 208, ഹവല്ലി ഗവര്‍ണറേറ്റില്‍ 159, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 109 എന്നിങ്ങനെയാണ് പുതിയ കേസുകള്‍.
https://www.facebook.com/Malayalivartha


























