നാട്ടിലേക്കുള്ള പ്രവാസിയുടെ ആ യാത്രകള്‍; ഇപ്പോൾ ക്വാറന്റൈനുവേണ്ടി എത്തുന്ന പ്രവാസിയെ വീട്ടില്‍ കയറ്റാതെ ഇറക്കിവിടുന്ന ഉറ്റവരും ഇവിടെ താമസിക്കാന്‍ വിടില്ലെന്ന് ശഠിക്കുന്ന നാട്ടുകാരുമെല്ലാം വാർത്തകളിൽ നിറയുന്നു
നാട്ടിലേക്കുള്ള പ്രവാസിയുടെ ആ യാത്രകള്‍... സ്വപ്നങ്ങളിൽ മാത്രം ഒതുങ്ങിയ അതൊരു ഒന്നൊന്നര യാത്രയാണ്. പ്രവാസലോകത്ത് എത്തിപ്പെട്ടതിന് പിന്നാലെയുള്ള ഏറെക്കാലത്തെ വിട്ടുനില്‍ക്കലിന് ശേഷം വീട്ടുകാരെയും നാട്ടുകാരെയും കാണാന്‍കിട്ടുന്ന അവസരം. അങ്ങനെ ഓരോ പ്രവാസിയുടെയും സ്വപ്നമാണ് നാട്ടിലേക്കുള്ള ഓരോയാത്രഎന്നത്. ഒപ്പം ഗള്‍ഫുകാരന്റെ നാട്ടിലേക്കുള്ള യാത്രകള്‍ കൂട്ടുകാരുടെയും ആഘോഷമാണ്. ഇവിടെ പ്രവാസലോകത്ത് കൂട്ടുകാരെല്ലാം ചേര്‍ന്ന് അവനെ ആഘോഷപൂര്‍വം യാത്രയാക്കുകയും ചെയ്യുന്നതാണ്.
നാളുകൾ എണ്ണിത്തുടങ്ങുമ്പോൾ തന്നെ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ കൂട്ടുകാരുടെകൂടി സന്നദ്ധസേവനങ്ങള്‍. എന്നാൽ ചിലര്‍ സമ്മാനമായി എത്തിക്കും. ചിലര്‍ പെട്ടി കെട്ടാന്വരെ കൂടെക്കൂടുകയും ചെയ്യും. അല്ലേലും വിമാനത്താവളത്തില്‍ എത്തുന്നത് വരെ ചെറിയ ടെന്‍ഷന്‍ ഏത് യാത്രയിലും പ്രവാസിയുടെ കൂടപ്പിറപ്പാണ്. എന്തെങ്കിലും നിയമപ്രശ്നങ്ങള്‍? പെട്ടിയിലെ സാധനങ്ങളുടെ തൂക്കം കൂടുമോ? വിമാനം കൃത്യസമയത്തിന് പറന്നുയരുമോ?... എന്നിങ്ങനെ സംശയങ്ങള്‍ അനവധിയുണ്ടെങ്കിലും നാട്ടിലേക്കുള്ള യാത്രയുടെ ഉത്സാഹത്തിന് അതൊന്നും മങ്ങലേല്‍പ്പിക്കില്ല.
എന്നാൽ ആ പഴയ പ്രതാപം എല്ലാം മറഞ്ഞു. പുഞ്ചിരികൾ ഇല്ല. സ്വീകരിക്കാൻ ആളുകൾ ഇല്ല.ഫോണുകൾ ചലിച്ചു തുടങ്ങും, പലരും ക്വാറന്റൈനുവേണ്ടി എത്തുന്ന പ്രവാസിയെ വീട്ടില്‍ കയറ്റാതെ ഇറക്കിവിടുന്നതും ഇവിടെ താമസിക്കാന്‍ വിടില്ലെന്ന് ശഠിക്കുന്ന നാട്ടുകാരുമെല്ലാം ഇതിനിടയില്‍ നാട്ടിലെ പത്രങ്ങളില്‍ കൗതുകവാര്‍ത്തയായി ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്നലെ വരെ ഗള്‍ഫുകാരനെ ആഘോഷപൂര്‍വം കൊണ്ടാടിയ നാട്ടുകാര്‍ എത്ര പെട്ടെന്നാണ് മാറിയിരിക്കുന്നത് എന്നത് ഓർക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha