ഏവരെയും ഒപ്പം ചേർത്ത് നിർത്തി ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ബലിപെരുന്നാൾ ആശംസകൾ, കോറോണയിലും പതറാതെ അറബ് രാഷ്ട്രങ്ങൾ, അവധി ദിനങ്ങളിലെ ആഘോഷങ്ങൾ ജാഗ്രതയോടെ

നമ്മുടെ ലോകം മുഴുവന് കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാള് എത്തിയിരിക്കുന്നത്. ഈയൊരു സാഹചര്യത്തിലും ഏവരെയും ഒപ്പം ചേർത്ത് നിർത്തി ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ബലിപെരുന്നാൾ ആശംസകൾ നേരുന്നു, ഒപ്പം എല്ലാവിധ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യർ ഒന്നാണ് എന്ന വിചാരമാണ് ഏവർക്കും വേണ്ടത്.. എന്നാൽ ഓർക്കുക സാമൂഹിക അകലം പാലിക്കേണ്ട ഈ കോവിഡ് കാലത്തും പ്രിയപ്പെട്ടവരെയും അവശത അനുഭവിക്കുന്നവരെയും അകലങ്ങളിൽ നിന്നുകൊണ്ട് മനസ്സുകൊണ്ട് ചേർത്ത് നിർത്തുവാൻ നമ്മുക്ക് കഴിയണം എന്നതാണ് ആവശ്യം.
അതോടൊപ്പം തന്നെ കൊറോണ വ്യാപനത്തിന്റെ ഈ ഘട്ടത്തിൽ കർശന നിയന്ത്രങ്ങളോടെയാണ് ആഘോഷങ്ങൾക്ക് അവസരം നൽകിയിരിക്കുന്നത്. ഈയൊരു അവസരത്തിൽ പ്രവാസികൾ അറിഞ്ഞിരിക്കേണ്ടത് ഇവയാണ്...
ഷാർജയുടെ മധ്യമേഖലയായ അൽ ദൈദിൽ പെരുന്നാൾ ദിനങ്ങളിൽ അറവുശാല രാവിലെ 6:30 മുതൽ ഉച്ചക്ക് ഒന്നു വരെ തുറക്കുമെന്നും ഓരോ വ്യക്തിക്കും ഒരു മൃഗത്തെ മാത്രമേ ബലി നടത്തുവാൻ അനുവദിക്കൂ എന്ന് നഗരസഭ വ്യക്തമാക്കിയിരിക്കുകയാണ്. തിക്കും തിരക്കും തടയുന്നതിനായി മാർക്കറ്റിൽ എങ്ങനെ പ്രവേശിക്കാമെന്നും അറവുശാലയിൽ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്നും വ്യക്തമാക്കുന്ന നിർദേശങ്ങൾ മുനിസിപ്പാലിറ്റി ഇതിനോടൊപ്പം തന്നെ പരസ്യപെടുത്തിയിട്ടുണ്ട്. അണുവിമുക്തമാക്കൽ ദിവസേന തുടരുന്നതായും അലഞ്ഞുതിരിയുന്ന കശാപ്പുകാരെ ജനങ്ങൾ സമീപിക്കുന്നതിനെതിരെ ജാഗ്രത പാലിക്കുന്നുണ്ടെന്നും നഗരസഭ വ്യക്തമാക്കി.
അതോടൊപ്പം തന്നെ അവധി ദിനങ്ങളിൽ വാണിജ്യ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, പാർക്കുകൾ എന്നിവക്ക് സമീപത്തെ റോഡ് ഗതാഗതം സുഗമമാക്കുന്നതിന് അബൂദബി പൊലീസ് സിവിൽ പട്രോളിങ് ശക്തമാക്കി. കോവിഡ് പടരാതിരിക്കാനുള്ള എല്ലാ മുൻകരുതൽ നടപടിക്രമങ്ങളും പാലിക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ചും ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിെൻറ ആവശ്യകതയെ കുറിച്ചും അവബോധം വ്യാപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ പൊലീസ് തുടരുമെന്നും അറിയിക്കുകയുണ്ടായി. അബൂദബി, അൽഐൻ, അൽദഫ്ര നഗരങ്ങളിൽ 24 മണിക്കൂറും എല്ലാ ദിവസവും പൊതു ജനങ്ങളിൽ നിന്നുള്ള കോളുകളും അറിയിപ്പുകളും സ്വീകരിക്കുന്നതിനും അടിയന്തിര സാഹചര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















