പുതിയ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ ആഗസ്റ്റ് ഒന്‍പത് മുതല്‍; കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന പുതിയ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി

ഗൾഫ് രാഷ്ട്രങ്ങൾ കോറോണ എന്ന മഹാമാരിയെ അതിജീവിക്കുന്നതിൽ മുൻപന്തിയിൽ തന്നെയാണ് എന്നതിൽ സംശയമില്ല. പുതിയ ജീവിതം പടുത്തുയർത്തുന്നതിലേക്ക് ഓരോ രാഷ്ട്രവും അതിന്റെതായ പാതയിൽ തന്നെയാണ് നിലകൊള്ളുന്നത്. ഇപ്പോഴിതാ കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന പുതിയ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ ക്ഷണിച്ചുതുടങ്ങിയിരിക്കുകയാണ്. ആഗസ്റ്റ് ഒന്‍പത് മുതല്‍ സ്വീകരിക്കുമെന്ന് ബഹ്റിന്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അറിയിച്ചു.
ബഹ്റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ രാജകുമാരന്റെ അധ്യക്ഷതയിലുള്ള ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തതായുള്ള വാർത്തകൾ പുറത്തേക്ക് വരുന്നത്. അതോടൊപ്പം തന്നെ ഇതിന്റെ ഭാഗമായി പ്രാദേശിക പത്രങ്ങളില്‍ റിക്രൂട്ട്‌മെന്റ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നല്‍കിയത്. ഈ തീരുമാനത്തോടെ സ്വദേശികള്‍ക്കും നിലവില്‍ ബഹ്റിനിലുള്ള പ്രവാസികള്‍ക്കും അപേക്ഷകള്‍ അയക്കാന്‍ അവസരമൊരുങ്ങുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം എന്നത്.
കൊറോണ വ്യ-പണത്തിന്റെ ആദ്യനാളുകളിൽ തന്നെ നിരവധി ആളുകള്‍ക്കാണ് ഇവിടെ ജോലി നഷ്ടപ്പെട്ടിരുന്നത്. പത്രങ്ങളില്‍ പരസ്യം വന്ന രണ്ടാഴ്ച്ചക്കുള്ളില്‍ സ്വദേശികളോ പ്രവാസികളോ അപേക്ഷിച്ചില്ലെങ്കില്‍ വിദേശത്തു നിന്നുള്ള മറ്റ് തൊഴിലാളികളെ തെരഞ്ഞെടുക്കുവാനാണ് കമ്മിറ്റിയുടെ പുതിയ തീരുമാനം. കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ മാര്‍ച്ച് മുതലാണ് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് നിര്‍ത്തിവച്ചത്. എന്നാൽ ഇപ്പോഴിതാ പ്രവാസികൾക്ക് അനുകൂലമായ നിലപാടുമായാണ് ബഹ്‌റൈൻ മുന്നോട്ട് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha






















