Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

യു.എ.ഇയുടെ കുതിപ്പ് തുടരുന്നു; റഷ്യൻ സോയൂസ് റോക്കറ്റിൽ ഉടനെ യു.എ.ഇയുടെ മെസ്ൻസാറ്റ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള അവസാനഘട്ട തയാറെടുപ്പിലേക്ക്

16 SEPTEMBER 2020 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ബഹിരാകാശ മേഖലയിൽ ഇടമുറിയാതെയുള്ള നേട്ടവുമായി യു.എ.ഇയുടെ കുതിപ്പ് തുടരുന്നു. റഷ്യൻ സോയൂസ് റോക്കറ്റിൽ ഉടനെ യു.എ.ഇയുടെ മെസ്ൻസാറ്റ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് രാജ്യം. യു.എ.ഇയുടെ ഉടമസ്ഥതയിൽ പ്രവർത്തിപ്പിക്കുന്ന ഉപഗ്രഹങ്ങളുടെ പട്ടികയിൽ മെസ്ൻസാറ്റും ഉടൻ ഇടംപിടിക്കും.

ഒട്ടേറെ യുവജനങ്ങളുടെയും പ്രാദേശിക അന്തർദേശീയ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ഉപഗ്രഹങ്ങൾ വികസിപ്പിക്കാൻ യു.എ.ഇ കഴിഞ്ഞ പതിറ്റാണ്ടുകളിൽ നടത്തിയ ശ്രമങ്ങളുടെ വൻ വിജയമാണിത്. ഉയർന്ന ശേഷിയുള്ള ഒട്ടേറെ ഉപഗ്രഹങ്ങൾ യു.എ.ഇ ഇതിനകം സ്വന്തമാക്കി. 2008ൽ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം കാലാവസ്ഥ വ്യതിയാനം നിരീക്ഷിക്കുന്നതിന് 'ദുബൈ സാറ്റ് -1' ആണ് ആദ്യമായി വിക്ഷേപിച്ചത്. 2013ൽ 'ദുബൈ സാറ്റ് -2' നിരീക്ഷണത്തിനായി വിക്ഷേപിച്ചു. മുഹമ്മദ് ബിൻ റാഷിദ് കേന്ദ്രത്തിലെ ഇമറാത്തി എൻജിനീയർമാർ ഈ ഉപഗ്രഹ വികസനത്തിന് മികച്ച സംഭാവന നൽകി.ടി.വി പ്രോഗ്രാമുകളുടെ പ്രക്ഷേപണം, 620 ലക്ഷം പ്രേക്ഷകർക്ക് മറ്റു വാണിജ്യ സേവനങ്ങൾ തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങൾ കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ 'യാ- 1' ഉപഗ്രഹവും യു.എ.ഇ വിക്ഷേപിച്ചു.

അൽ യാ സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് കമ്പനിയുടെ പ്രഥമ ഉപഗ്രഹമാണിത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, മധ്യ തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ വിവിധ കോർപറേഷനുകൾ എന്നിവിടങ്ങളിലെ വ്യക്തികൾക്ക് യാ ക്ലിക് സാറ്റലൈറ്റ് ഇൻറർനെറ്റ് സേവനങ്ങൾ നൽകുന്നതിനാണ് 2012ൽ 'യാ -2' ഉപഗ്രഹം വിക്ഷേപിച്ചത്. ദക്ഷിണ അമേരിക്കയിലും പശ്ചിമ ആഫ്രിക്കയിലും തുല്യ സേവനങ്ങൾ നൽകുന്നതിന് 2018ൽ 'യാ -3' ഉപഗ്രഹവും വിക്ഷേപിച്ചു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 2017ൽ ഇന്ത്യയിൽനിന്ന് ആദ്യത്തെ നാനോമെട്രിക് ഉപഗ്രഹവും വിക്ഷേപിച്ചു. ഇമറാത്തി വിദ്യാഭ്യാസ ഉപഗ്രഹവുമായിരുന്നു പ്രഥമ ക്യൂബ് സാറ്റ്.

അമേരിക്കൻ യൂനിവേഴ്‌സിറ്റി ഓഫ് ഷാർജ, മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻറർ എന്നിവയിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് 'നായിഫ് -1'. യു.എ.ഇയിൽ പൂർണമായും വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്ത ആദ്യത്തെ ഉപഗ്രഹമായിരുന്നു 'ഖലീഫ സാറ്റ്'. 2018 ഒക്ടോബറിൽ ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു ഖലീഫ സാറ്റ് വിക്ഷേപിച്ചത്. 'സാറ്റലൈറ്റ് 813' എന്നറിയപ്പെടുന്ന സംയുക്ത അറബ് ഉപഗ്രഹം യു.എ.ഇയുടെ നേതൃത്വത്തിലായിരുന്നു വികസിപ്പിച്ചത്.

യു.എ.ഇ ബഹിരാകാശ ഏജൻസിയുടെ മെസ്ൻസാറ്റ് ഉപഗ്രഹത്തിനു പുറമെ നിരീക്ഷണ-വിശകലനം ലക്ഷ്യമാക്കി ഖലീഫ യൂനിവേഴ്‌സിറ്റി, റാസൽഖൈമയിലെ അമേരിക്കൻ സർവകലാശാല എന്നിവിടങ്ങളിലെ യു.എ.ഇ യുവപൗരന്മാർ വികസിപ്പിച്ച യഹ്‌സാറ്റ് ലാബ് അമേരിക്കൻ യൂനിവേഴ്‌സിറ്റിയിലെ ലാൻഡ് സ്റ്റേഷനിൽനിന്ന് വിക്ഷേപിച്ചു. അന്തരീക്ഷം വിശകലനം ചെയ്യുന്നതിനും ഗ്രഹത്തെ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന വിവരങ്ങളും ഫോട്ടോകളും പകർത്തുന്നതിനും മെസ്ൻസാറ്റ് പ്രധാന പങ്കുവഹിക്കുമെന്ന് പദ്ധതിയുടെ പ്രഖ്യാപനവേളയിൽ ഏജൻസി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് നാസർ അൽ അഹ്ബാബി ചൂണ്ടിക്കാട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (14 minutes ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (25 minutes ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (44 minutes ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (55 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (1 hour ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (1 hour ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (2 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (2 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (2 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

Malayali Vartha Recommends