നൂറുകണക്കിന് മലയാളികൾ ദുബൈയിൽ കുടുങ്ങി; കുവൈത്തിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾ ടിക്കറ്റ് തുക കുത്തനെ വർധിപ്പിചച്ചതോടെ അനങ്ങാനാകാതെ പ്രവാസികൾ, 500 ദിർഹത്തിന് താഴെയുള്ള ടിക്കറ്റിന് ഇപ്പോൾ അയ്യായിരത്തോളമാണ് നിരക്ക്

കുവൈത്തിലേക്ക് പുറപ്പെട്ട നൂറുകണക്കിന് മലയാളികൾ ദുബൈയിൽ കുടുങ്ങി കിടക്കുന്നതായുള്ള റിപോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തേക്ക് വന്നത്. കുവൈത്തിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾ ടിക്കറ്റ് തുക കുത്തനെ വർധിപ്പിച്ചതോടെയാണ് ഇവർ അക്ഷരാർത്ഥത്തിൽ കുടുങ്ങിയത്. 500 ദിർഹത്തിന് താഴെയുള്ള ടിക്കറ്റിന് ഇപ്പോൾ അയ്യായിരത്തോളമാണ് നിരക്ക് ഏർപ്പെടുത്തിയിടിക്കുകയാണ്. വൻതുക വാടക നൽകേണ്ടതിനാൽ ദുബൈയിൽ താമസവും തുടരാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ പ്രവാസികൾ.
എന്നാൽ ഇന്ത്യയിൽ നിന്ന് നേരിട്ട് കുവൈത്തിലേക്ക് പോകാൻ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് ഇവർ ദുബൈ വഴി യാത്രക്ക് ശ്രമിച്ചത്.ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് കുവൈറ്റ് നേരിട്ടുള്ള യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് തന്നർ. ഇതില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ നിലവില്‍ ദുബായിലെത്തി ഇവിടെ 14 ദിവസം ക്വാറന്‍റൈനില്‍ കഴിഞ്ഞ ശേഷമാണ് ദുബായില്‍നിന്നും കുവൈറ്റിലേയ്ക്ക് എത്തിച്ചേരുന്നത്.
അതേസമയം ഈ രാജ്യക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ചു കോവിഡ് മുക്തമാണെന്ന് തെളിയിക്കുന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റോടെ കുവൈത്തില്‍ പ്രവേശനം അനുവദിക്കും.ഈ സാഹചര്യത്തില്‍ നിരവധി ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ദുബായ് ഇടത്താവളമാക്കി കുവൈത്തിലേക്കെത്തുന്നുണ്ട്. ഇതിനിടയില്‍ ചില രാജ്യക്കാരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി ചില സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഡിജിസിഎ വാര്‍ത്ത നിഷേധിച്ചു കൊണ്ടു വിലക്ക് തുടരുമെന്ന് വ്യക്തമാക്കിയത്.34 രാജ്യങ്ങള്‍ക്കുള്ള പ്രവേശന വിലക്ക് തുടരുന്നതായും അതില്‍ പുതിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയോ ഏതെങ്കിലും രാജ്യങ്ങള്‍ക്ക് അനുമതി നല്‍കുകയോ ചെയ്തിട്ടില്ല. എന്നും ഡിജിസിഎ ആവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha
























