Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല; കുവൈത്തിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടി, ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് വലിയ തലവേദനയായി മാറി യാത്ര

11 OCTOBER 2020 01:24 PM IST
മലയാളി വാര്‍ത്ത

കുവൈത്തിലേക്ക് നേരിട്ടെത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല എന്ന് അധികൃതർ വ്യക്തമാക്കി. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് പോകുന്നതിനാണ് വിലക്കാണ് നൽകിയിട്ടുള്ളത്. പത്തുദിവസം കൂടുമ്പോള്‍ വിലക്കുള്ള രാജ്യങ്ങളിലെ കൊവിഡ് വ്യാപനം വിലയിരുത്തി പട്ടികയില്‍ വേണ്ട മാറ്റം വരുത്തുമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടയി. എന്നാൽ ഇത് ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. കുവൈറ്റിലേക്ക് എത്തിച്ചേരാൻ മുടക്കേണ്ടി വരുന്നത് രണ്ട് ലക്ഷത്തോളം രൂപയാണ്.

ഇതേതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിലേക്ക് പുറപ്പെട്ട നൂറുകണക്കിന് മലയാളികൾ ദുബൈയിൽ കുടുങ്ങി കിടക്കുന്നതായുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. കുവൈത്തിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾ ടിക്കറ്റ് തുക കുത്തനെ വർധിപ്പിച്ചതോടെയാണ് ഇവർ കുടുങ്ങിയത് തന്നെ. 500 ദിർഹത്തിന് താഴെയുള്ള ടിക്കറ്റിന് ഇപ്പോൾ അയ്യായിരത്തോളമാണ് നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഒപ്പം വൻതുക വാടക നൽകേണ്ടതിനാൽ ദുബൈയിൽ താമസവും തുടരാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഇന്ത്യയിൽ നിന്ന് നേരിട്ട് കുവൈത്തിലേക്ക് പോകാൻ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് ഇവർ ദുബൈ വഴി യാത്രക്ക് ഒരുങ്ങിയത്.

ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് കുവൈറ്റ് നേരിട്ടുള്ള യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ നിലവില്‍ ദുബായിലെത്തി ഇവിടെ 14 ദിവസം ക്വാറന്‍റൈനില്‍ കഴിഞ്ഞ ശേഷമാണ് ദുബായില്‍നിന്നും കുവൈറ്റിലേയ്ക്ക് പറക്കുന്നത്.കുവൈറ്റിലെത്തിയാലും 14 ദിവസത്തെ ക്വാറന്‍റൈന്‍ ആവശ്യമാണ്. ചുരുക്കത്തില്‍ ഒരു മാസത്തെ 'അധ്വാനം' വേണ്ടിവരും ഇന്ത്യയില്‍ നിന്നൊരാള്‍ക്ക് കുവൈറ്റിലെത്തി മുറിയ്ക്ക് പുറത്തിറങ്ങാന്‍.

നിലവില്‍ ദുബായ്-കുവൈറ്റ് റൂട്ടില്‍ ദിവസം 1500 ടിക്കറ്റുകള്‍ മാത്രമാണുള്ളത്. 1.15 മണിക്കൂറാണ് യാത്രാസമയം. മുമ്ബ് പതിനായിരം രൂപയ്ക്ക് ടിക്കറ്റ് കിട്ടുമായിരുന്നെങ്കില്‍ കോവിഡ‍് കാലത്തെ യാത്രാവിലക്കിനുശേഷം ഇത് ഇരുപതിനായിരത്തിലെത്തി ഇപ്പോള്‍ ഒന്നരലക്ഷം വരെയായി ഉയര്‍ന്നിരിക്കുകയാണ്.

അതിനുപുറമേയാണ് 2 രാജ്യങ്ങളിലും ക്വാറന്‍റൈനില്‍ കഴിയേണ്ടിവരുന്നതിന്‍റെ ചിലവ്. വിസ കാലാവധി കഴിയുന്നവരും ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉള്ളവരുമൊക്കെയാണ് എന്ത് വിലകൊടുത്തും ത്രചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്.പക്ഷേ അത് താങ്ങാവുന്നതിലും അപ്പുറമായിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നും ദുബായിലേയ്ക്കുള്ള ടിക്കറ്റുനിരക്കിന്‍റെ സ്ഥിതിയും ഇതുതന്നെയാണ്. എന്നാലും ദുബായ്-കുവൈറ്റിന്‍റെ നാലിലൊന്നാണ് ഈ നിരക്ക് ! എയര്‍ ബബിള്‍ വഴിയുള്ള വിമാനങ്ങള്‍ മാത്രമാണ് ദുബായ്-ഇന്ത്യ റൂട്ടിലുള്ളു. അതിനാല്‍ ഈ റൂട്ടിലും ടിക്കറ്റ് നിരക്ക് വളരെ ഉയര്‍ന്നതാണ്.ചുരുക്കത്തില്‍ ഒരാള്‍ക്ക് ഇന്ത്യയില്‍നിന്നും കുവൈറ്റിലെത്തണമെങ്കില്‍ ടിക്കറ്റിനുതന്നെ 2 ലക്ഷത്തോളം വരുമെന്നതാണ് സ്ഥിതി.

അതേസമയം അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ പട്ടികയില്‍ നിന്ന് പിന്നീട് സിങ്കപ്പൂരിനെ ഒഴിവാക്കുകയും യമന്‍, ഫ്രാന്‍സ്, അര്‍ജന്റീന എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയുമായിരുന്നു. സെപ്തംബര്‍ 14നാണ് ഈ മാറ്റം നിലവില്‍ വന്നത്. ഇന്ത്യ, ഇന്തൊനേഷ്യ, അര്‍മേനിയ, സിറിയ, ഇറാഖ്,ലെബനാന്‍, ഇറാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, പാകിസ്താന്‍, ഈജിപ്ത്, കൊളംബിയ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, ചിലി, ഇറ്റലി, വടക്കന്‍ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ചൈന, ബ്രസീല്‍, സ്‌പെയിന്‍, മെക്‌സികോ, ഹോങ്കോങ്, സെര്‍ബിയ, ഫിലിപ്പീന്‍സ്, പനാമ, പെറു, മൊല്‍ഡോവ, അഫ്ഗാനിസ്താന്‍, യമന്‍, ഫ്രാന്‍സ്, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍നിന്നാണ് നിലവില്‍ കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് അനുമതി നൽകാത്തത്. എന്നാല്‍ ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് വിലക്കില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ച ശേഷം കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലമുണ്ടെങ്കില്‍ കുവൈത്തിലേക്ക് വരാൻ സാധിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (8 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (8 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (8 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (8 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (8 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (9 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (9 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (9 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (9 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (9 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (9 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (9 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (9 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (10 hours ago)

Malayali Vartha Recommends