നിർണായക ചുവടുവയ്ക്കാൻ ഒരുങ്ങി യുഎഇ; ചൈനയുടെ കൊവിഡ് വാക്‌സിനു പിന്നാലെ റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക് -V , പരീക്ഷിക്കാനൊരുങ്ങി യുഎഇ! ന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കും

കൊറോണ പ്രതിരോധത്തിനെതിരെ ദിനംപ്രതി നിർണായക ചുവടുവയ്ക്കാൻ യുഎഇ നടത്തുന്നത്. ലോകം പോലും കയ്യടി നൽകിയ രാജ്യങ്ങളിൽ മുൻപന്തിയിൽ തന്നെയുണ്ട്. മാത്രമല്ല ദിനംപ്രതി ഒരു ലക്ഷത്തിലേറെ കോവിഡ് റെസ്റ്റുകളാണ് നടത്തുന്നത്. എന്നാലിതാ ലോകം ഉറ്റുനോക്കുന്ന കോവിഡ് വാക്‌സിൻ കണ്ടെത്തുന്നതിനായി പുതിയ ചുവടുവയ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് യുഎഇ. ചൈനയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് പിന്നാലെ റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക് -V യുഎഇ പരീക്ഷിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ അബുദാബി ആരോഗ്യ വകുപ്പും അബുദാബി ഹെല്‍ത്ത് സര്‍വ്വീസസ് കമ്പനിയായ സേഹയും വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും.
അതേസമയം റഷ്യയുടെ സ്പുട്‌നിക് -V യുഎഇയില്‍ പരീക്ഷിക്കുമെന്ന് തിങ്കളാഴ്ചയാണ് അബുദാബി മീഡിയ ഓഫീസ് റിപ്പോർട്ട് ചെയ്തത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഗമാലേയ നാഷണല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്‌സിന്‍ വികസിപ്പിച്ചത് തന്നെ. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ട്, റഷ്യന്‍ സോവെറിന്‍ വെല്‍ത്ത് ഫണ്ട്, യുഎഇ ഔരുഗള്‍ഫ് ഹെല്‍ത്ത് ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെയാകും പരീക്ഷണം നടക്കുക.
റഷ്യയില്‍ ആഭ്യന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ള സ്പുട്‌നിക്-V വാക്‌സിന്‍ നിലവില്‍ മോസ്‌കോയിലെ 40,000 സന്നദ്ധ പ്രവര്‍ത്തകരില്‍ പരീക്ഷിച്ചുവരികയാണ്. ഇതിൽ മൂന്നാം ഘട്ട പരീക്ഷണമാണ് യുഎഇയില്‍ നടക്കാനിരിക്കുന്നത്. യുഎഇയിലെ മൂന്നാം ഘട്ട ഫലങ്ങള്‍ റഷ്യന്‍ പരീക്ഷണ ഫലങ്ങള്‍ക്കൊപ്പം ചേര്‍ക്കുന്നതായിരിക്കും. വാക്‌സിന്‍ സ്വീകരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ ഇതിന് ശേഷമുള്ള 90 ദിവസം നിരീക്ഷിക്കുമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























