Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

മക്കൾ ഉണ്ടാക്കിയ കടം തീർക്കാൻ ഒരു ദശകം നാട്ടിൽ പോകാൻ മറന്ന ആ പ്രവാസി; 28 വർഷമായി സൗദിയിൽ പ്രവാസി, മക്കളുടെ കടങ്ങളെല്ലാം വീട്ടി നാട്ടിലേക്ക് മടങ്ങുന്നത് എണ്ണിയാലൊടുങ്ങാത്ത രോഗങ്ങളുമായി

20 OCTOBER 2020 05:04 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകം നമുക്ക് നൽകുന്ന അനുഭവങ്ങൾ ഏറെ വ്യത്യസ്‍തമാണ്. തന്റെ കുടുംബത്തിന്റെ ഭാരവും തോളിലേന്തി കടല്കടക്കുന്ന പ്രവാസികൾ നേരിടേണ്ടി വരുന്ന ചുരുക്കം ചില അനുഭവങ്ങളിൽ ഒന്ന് ഏറെ വൈറലാകുകയാണ്. തന്റെ മക്കൾ ഉണ്ടാക്കിയ കടം തീർക്കാൻ അധ്വാനിക്കുന്നതിനിടെ തമിഴ്​നാട്ടുകാരനായ പ്രവാസി ഒരു ദശകം നാട്ടിൽ പോകാൻ മറന്നു. രാമനാഥപുരം സ്വദേശി ജമാൽ അക്ബർ അലിയാണ്​ (57) നാട്ടിൽ പോകാതെ 10 വർഷമായി സൗദിയിൽ കഴിഞ്ഞത് തന്നെ​. എന്നാൽ കടങ്ങളെല്ലാം വീട്ടി നാട്ടിലേക്ക് മടങ്ങുന്നത് എണ്ണിയാലൊടുങ്ങാത്ത രോഗങ്ങളുമായി.

അതേസമയം 28 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹത്തിന്​ മൂന്നു മക്കളാണ് ഉള്ളത്​​. ഏക മകളെ വിവാഹം കഴിച്ചയച്ചു. ഒപ്പം ആൺമക്കൾക്ക് മുന്തിയ വിദ്യാഭ്യാസവും നൽകിയിരുന്നു. തുടർന്ന് രണ്ട്​ ആൺമക്കളെ പഠനശേഷം സൗദിയിലേക്ക് കൊണ്ടുവന്നു. എന്നാൽ, ഇരുവരും മൂന്നുമാസം കഴിഞ്ഞപ്പോൾ പ്രവാസത്തിനോടും പിതാവിനോടും വിടപറഞ്ഞു നാട്ടിലേക്ക് മടങ്ങുകയാണ് ചെയ്തത്. സ്വന്തമായി നാട്ടിൽ ബിസിനസ്​ തുടങ്ങണമെന്ന മക്കളുടെ ആഗ്രഹത്തിന്​ അക്ബർ അലി ഒട്ടും തടസ്സം നിന്നില്ല. അറിയുന്നവരിൽ നിന്നൊക്കെ സംഘടിപ്പിക്കാവുന്ന തുക കടമായി വാങ്ങി മക്കൾക്ക് അയച്ചുകൊടുത്തു. രാപ്പകലില്ലാതെ അധ്വാനിച്ച്​ ഉണ്ടാക്കിയ വീടും സ്ഥലവും പണയപ്പെടുത്തി മക്കൾ ബാങ്ക്​ വായ്​പ എടുത്ത്​ ബിസിനസ്​ വികസിപ്പിക്കുകയും ചെയ്‌തു.

എന്നാൽ ബിസിനസ്​ നഷ്​ടത്തിലായതോടെ വീടും സ്ഥലവും ബാങ്കുകാർ പിടിച്ചെടുക്കുന്ന അവസ്ഥയിലെത്തി. അവസാനം അക്ബർ അലി എല്ലാ കടബാധ്യതയും ഏറ്റെടുത്തു. 10 വർഷം തുടർച്ചയായി സൗദിയിൽനിന്ന്​ രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പണിയെടുത്ത്​ പണമുണ്ടാക്കി. ഈ പണംകൊണ്ട് ഭാരിച്ച കടം തീർക്കുകയുണ്ടായി. എന്നാൽ ഇതിനിടയിൽ പല രോഗങ്ങളും കീഴടക്കി. പ്രമേഹവും രക്തസമ്മർദവും കൂടിയിരുന്നു. തുടർന്ന് അക്ബറിന് രണ്ടു മാസത്തോളം കിടക്കയിൽ തന്നെ കഴിയേണ്ടിവന്നു.

മക്കൾപോലും തിരിഞ്ഞുനോക്കാത്ത അവസ്ഥ എത്തി. ഒടുവിൽ ഗൾഫ് മലയാളി ഫെഡറേഷൻ ഇടപെട്ട്​​ നാട്ടിലേക്ക് മടങ്ങാൻ അവസരം നൽകി. കഴിഞ്ഞ ദിവസം ഗൾഫ് മലയാളി ഫെഡറേഷൻ നൽകിയ വിമാന ടിക്കറ്റിൽ റിയാദിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ഗൾഫ് മലയാളി ഫെഡറേഷൻ ഭാരവാഹി റാഫി പാങ്ങോട് യാത്രയയപ്പ്​ നടപടിക്ക്​ നേതൃത്വം നൽകി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (6 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (7 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (7 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (7 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (7 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (8 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (8 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (8 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (8 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (8 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (8 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (8 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (8 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (8 hours ago)

Malayali Vartha Recommends