ആ പ്രഖ്യാപനത്തിനായി കാത്തിരിപ്പിൽ പ്രവാസികൾ; വിമാന വിലക്ക് നീക്കുന്നതിന് വിമാനക്കമ്പനികൾ സമർപ്പിച്ച പദ്ധതി പഠിക്കുമെന്ന് കുവൈത്ത്, അന്തിമ തീരുമാനം വന്നാൽ ലാഭിക്കാം ലക്ഷങ്ങൾ

കൊറോണ വ്യാപനത്തിന് പിന്നാലെ പ്രവാസികൾ ഗൾഫിൽ എത്തിച്ചേരാൻ പരക്കം പായുകയാണ്. എന്നാൽ കുവൈറ്റ് ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഏത് പ്രവാസികൾക്ക് നൽകുന്ന തലവേദന ചെറുതൊന്നുമല്ല. എന്നാൽ ചില രാജ്യങ്ങളിൽനിന്നുള്ള വിമാന വിലക്ക് നീക്കുന്നതിന് വിമാനക്കമ്പനികൾ സമർപ്പിച്ച പദ്ധതി പഠിക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് വ്യകതമാക്കുകയുണ്ടായി. പദ്ധതി സംബന്ധിച്ച് കുവൈത്തിലെ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്സിെൻറയും സ്വകാര്യ എയർലൈനായ ജസീറയുടെയുടെയും പ്രതിനിധികൾ വ്യാഴാഴ്ച ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തുകയുണ്ടായി.
ഇതേതുടർന്ന് കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാക്കുന്ന തരത്തിൽ സർവീസുകൾ പുനരാരംഭിക്കുന്നതിനാണ് വിമാനക്കമ്പനികൾ കർമ പദ്ധതി സമർപ്പിച്ചത് തന്നെ. എന്നാൽ തന്നെയും എല്ലാ വശങ്ങളും വിശദമായി പഠിച്ച ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽ നിന്ന് നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നതിന് വിവിധ നിർദേശങ്ങളാണ് കമ്പനികൾ മുന്നോട്ടു വച്ചിരിക്കുന്നത്.
നിർദ്ദേശങ്ങൾ ഇപ്രകാരമാണ്;
കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളെ ഹൈ റിസ്ക് എന്നും ലോ റിസ്ക് എന്നും രണ്ടായി തിരിക്കുകയും റിസ്ക് കൂടിയ രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് യാത്ര പുറപ്പെടുന്നതിനു മുമ്പും കുവൈത്തിൽ എത്തിയ ശേഷവും നിരീക്ഷണ കാലം കഴിഞ്ഞ ശേഷവും പി.സി.ആർ പരിശോധന നിർബന്ധമാക്കുകയും ചെയ്യുന്നതാണ്. ലോ റിസ്ക് വിഭാഗത്തിലെ യാത്രക്കാർക്ക് പുറപ്പെടുന്നതിന് മുമ്പും വിമാനമിറങ്ങിയതിനു ശേഷവും പരിശോധിച്ചാൽ മതിയാകുന്നതാണ്. പരിശോധനയുടെയും ക്വാറൻറീനിെൻറയും ചെലവ് യാത്രക്കാർ സ്വയം വഹിക്കണം തുടങ്ങിയവയാണ് മുന്നോട്ട് വയ്ക്കുന്ന പ്രധാന നിർദേശങ്ങൾ.
ഒപ്പം പരിശോധനക്കുള്ള സംവിധാനം എയർലൈൻസുകൾ തന്നെ ഒരുക്കുമെന്നും അറിയിച്ചിരുന്നു. നിർദേശം അംഗീകരിക്കുകയാണെങ്കിൽ നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്നതാണ്. ഇപ്പോൾ യു.എ.ഇ, തുർക്കി, ഇത്യോപ്യ തുടങ്ങി വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ചാണ് 34 രാജ്യങ്ങളിൽനിന്നുള്ളവർ കുവൈത്തിലേക്ക് എത്തുന്നത് തന്നെ.
https://www.facebook.com/Malayalivartha



























