പ്രവാസികൾക്ക് വീണ്ടും അടുത്ത പണി; കുവൈത്തിലേക്കുള്ള യാത്ര വിലക്ക് നീക്കലിൽ തീരുമാനം വൈകുമെന്ന് അധികൃതർ, മുന്നൊരുക്കങ്ങൾ സജ്ജമാകുന്നതുവരെ യാത്രകൾ നീളും, കാത്തിരിപ്പിൽ പ്രവാസികൾ !

പ്രവാസികൾക്ക് വീണ്ടും അടുത്ത പണി. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപോർട്ടുകൾ അനുസരിച്ച് വിമാനത്താവളങ്ങള്‍ അടച്ചിടുകയും 34 രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രാ വിലക്കും കാരണം കുവൈത്തിന് 10 കോടി ദിര്‍ഹത്തിന്റെ അതായത് ഏകദേശം 2400 കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. കുവൈത്ത് ട്രാവല്‍ ആന്റ് ടൂറിസം ബ്യൂറോ അംഗം അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ ഖറാഫിയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത് തന്നെ. എന്നാലിതാ പ്രവാസികളെ ഏറെ ഞെട്ടലിലാഴ്ത്തി കുവൈത്തിലേക്കുള്ള യാത്ര വിലക്ക് നീക്കലിൽ തീരുമാനം വൈകുമെന്ന് തന്നെയാണ് അധികൃതർ വ്യക്തമാക്കുന്നത്. 34 രാജ്യങ്ങൾക്കാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്തേക്ക് എത്തുന്ന ഓരോ യാത്രക്കാരന്റെയും ആരോഗ്യ സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്താൻ വ്യക്തമായ പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതുണ്ട് എന്നതിനാലാണ് തീരുമാനം വൈകുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് കുവൈത്ത് എയർവ്വെയ്സ്, ജസീറ എയർ വെയ്സ് കമ്പനികൾ സമർപ്പിച്ച നിർദ്ദേശങ്ങളോട് ആരോഗ്യ മന്ത്രാലയം അനുകൂലമായി പ്രതികരിച്ചെങ്കിലും ഇനിയും രണ്ടാഴ്ച എങ്കിലും തീരുമാനം വൈകുമെന്നാണ് സൂചന.
അതോടൊപ്പം തന്നെ യാത്രക്കാരുടെ പി.സി.ആർ.സർട്ടിഫിക്കറ്റ് പരിശോധിച്ച് വിവരങ്ങൾ രേഖപ്പെടുത്തുക, സ്രവം പരിശോധനക്ക് അയച്ച് കമ്പ്യൂട്ടർ സംവിധാനത്തിൽ രേഖപ്പെടുത്തുക, ക്വാറന്റൈൻ സ്ഥലം രേഖപ്പെടുത്തുക, രോഗ വ്യാപന നിരക്ക് അധികമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ കൃത്യമായ പരിശോധനക്ക് വിധേയരാക്കുക തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ സംവിധാനം കൊണ്ടുവന്ന ശേഷമാകും വിലക്ക് നീക്കുന്നത് എന്ന് അറിയാൻ കഴിയുന്നു. നിലവിൽ പ്രതിദിനം ഇരുപതിനായിരം യാത്രക്കാരുടെ സ്രവപരിശോധന നടത്തുന്നതിനുള്ള സൗകര്യം വിമാന താവളത്തിൽ ഉണ്ടെങ്കിലും മറ്റ് മുന്നൊരുക്കങ്ങൾ സജ്‌ജമാക്കാൻ കൂടുതൽ സമയം വേണ്ടി വരുമെന്നാണ് ലഭ്യമാകുന്ന വിവരം .
അതേസമയം നിലവില്‍ കുവൈത്തിലേക്ക് വരുന്നവര്‍ അയല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയും അവിടെ 14 ദിവസം ക്വാറന്റീനില്‍ കഴിയുകയുമാണ്. ഇത്തരത്തില്‍ താമസിക്കുന്നവര്‍ വിമാന യാത്ര, താമസം, ആരോഗ്യ ചെലവുകള്‍ തുടങ്ങിയവക്കായി ശരാശരി 600 കുവൈത്തി ദിനാര്‍ അവിടെ ചെലവഴിക്കുന്നുണ്ട്. ആരോഗ്യ വിഭാഗം അധികൃതരെടുത്ത തീരുമാനം രാജ്യത്തെ സാമ്പത്തിക ദുരന്തത്തലേക്ക് എത്തിച്ചതായും വിമാനത്താവളങ്ങള്‍ ഉടന്‍ തുറക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്.
https://www.facebook.com/Malayalivartha



























