ഇന്ത്യയുടെ അതിര്‍ത്തിയുമായി സംബന്ധിച്ച് ഉയർന്നുവന്ന പ്രതിഷേധത്തില്‍ തലപുകഞ്ഞ് സൗദി; ജി20 ഉച്ചകോടിയില്‍ സൗദി പ്രത്യേക നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചതോടെ കാര്യങ്ങൾ അങ്കലാപ്പിൽ, ഇന്ത്യ കടുത്തപ്രതിഷേധം ഉന്നയിച്ചതിനെ തുടര്‍ന്ന് ഈ നോട്ടുകള്‍ പിന്‍വലിച്ചു

ഇന്ത്യയുടെ അതിര്‍ത്തിയുമായി സംബന്ധിച്ച് ഉയർന്നുവന്ന പ്രതിഷേധത്തില്‍ പ്രശ്‌ന പരിഹാരവുമായി സൗദി അറേബ്യ രംഗത്ത്. ചില ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്താതെ ബാങ്ക് നോട്ടുകളിലുള്ള മാപ്പ് പുറത്തിറക്കാന്‍ സൗദി കഴിഞ്ഞ ദിവസങ്ങളിൽ തീരുമാനിച്ചിരുന്നു. ജി20 ഉച്ചകോടിയില്‍ സൗദി പ്രത്യേക നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചതോടെയാണ് ഇന്ത്യയുമായുള്ള അതിർത്തി പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിലൂടെ 20 റിയാല്‍ നോട്ടുകളാണ് പുറത്തിറക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ കടുത്തപ്രതിഷേധം ഉന്നയിച്ചതിനെ തുടര്‍ന്ന് ഈ നോട്ടുകള്‍ പിന്‍വലിക്കുകയുണ്ടായി. ഇതിനുപിന്നാലെ അച്ചടിയും നിര്‍ത്തിയിരിക്കുകയാണ്.
ഇതേതുടർന്ന് സൗദിയിലേക്കുള്ള ഇന്ത്യന്‍ അംബാസിഡര്‍ യൂസഫ് സയ്യീദ് നോട്ടുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഒപ്പം പ്രതിഷേധവും രേഖപ്പെടുത്തി. ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യന്‍ മേഖലയില്‍ നിന്ന് നീക്കം ചെയ്തുകൊണ്ടാണ് 20 റിയാലിന്റെ ബാങ്ക് നോട്ടുകളില്‍ മാപ്പുകള്‍ സൗദി ഉള്‍പ്പെടുത്തിയിരുന്നത്. ബാങ്ക് നോട്ടുകളില്‍ സല്‍മാന്‍ രാജാവും ജി20 സൗദി ഉച്ചകോടിയുടെ ലോഗോയും ഒരുവശത്തുണ്ട്. പിന്നെയുള്ളത് ലോക ഭൂപടമാണ്. അതിലാണ് ചില ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്താതിരുന്നത്.
അതേസമയം ജമ്മു കശ്മീരിനെ പൂര്‍ണമായും ഉള്‍പ്പെടുത്തിയായിരുന്നു മാപ്പ് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. അതില്‍ പാകധീന കശ്മീരും, ഗില്‍ജിത്ത് ബാല്‍ട്ടിസ്ഥാനും അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിനെ പ്രത്യേക ഭൂപ്രദേശമായിട്ടാണ് ഉള്‍പ്പെടുത്തിയത്. സൗദിയുടെ ശ്രദ്ധയില്‍ പ്രശ്‌നം കൊണ്ടുവരികയും അത് പരിഹരിക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തില്‍ ഇന്ത്യയുടെ ആശങ്ക അവര്‍ കാണുന്നുവെന്നും അറിയിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ. ഒരു സ്മരണിക എന്ന നിലയിലാണ് കറന്‍സി ഇറക്കാനിരുന്നത് തന്നെ. ഇത് പ്രചാരണത്തിനുള്ളതായിരുന്നില്ല. എന്തായാലും ഇത് പിന്‍വലിച്ചിട്ടുണ്ടെന്നും സൗദി വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























