Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പ്രവാസികൾ തലയിൽ കൈവച്ച ആ ദിനങ്ങൾ; നാലുപാടും ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഖത്തർ എന്ന കുഞ്ഞ് രാജ്യം തളർന്നില്ല, യുദ്ധം വരാന്‍ പോവുന്നുവെന്ന പ്രചാരണം മൂലം നടുങ്ങിത്തരിച്ച നാളുകൾ! ഗൾഫ് മേഖല കൈകോര്ക്കുന്നതിന് പിന്നിൽ ഇത്

08 JANUARY 2021 04:09 PM IST
മലയാളി വാര്‍ത്ത

നാലുപാടും ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഖത്തർ എന്ന കുഞ്ഞ് രാജ്യം തളർന്നില്ല. പെട്ടെന്നുണ്ടായ ആ ഉപരോധം പ്രവാസികളെ ഏറെ ആശങ്കയിലാഴ്ത്തി. മാത്രമല്ല, നിരവധിപേർക്ക് ജോലി നഷ്ടമായി. ഭക്ഷ്യ സാധനങ്ങൾ പോലും ക്ഷാമമുണ്ടായി. ഉപരോധം ആയ കുഞ്ഞ് രാജ്യം എങ്ങനെ മറികടന്നു എന്ന അനുഭവം വ്യക്തമാക്കുകയാണ് പ്രവാസി മലയാളിയായ യുവാവ്. ഖത്തറില്‍ ദഫ്‌നയിലെ ഡിപ്ലോമാറ്റ് ഏരിയയില്‍ ജെ ഡബ്ല്യൂ മേറിയറ്റ് ഹോട്ടലിന്റെ പ്രോജക്റ്റില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അയല്‍ രാജ്യങ്ങള്‍ ഖത്തറിന് എതിരെ ഉപരോധം ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത വാട്‌സാപ്പില്‍ ആരോ അയക്കുന്നത്. തുടര്‍ന്ന്, യുദ്ധം വരാന്‍ പോവുന്നുവെന്ന പ്രചാരണമുണ്ടായി. ഫേസ്ബുക്കിലും അത്തരം വാര്‍ത്തകള്‍ പരക്കുകയുണ്ടായി.

കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും അവിടെയുള്ള എല്ലാ എംബസികളുടെയും, ശൈഖ് പാലസുകളുടേയും ചുറ്റുമായി റോക്കറ്റ് ലോഞ്ചറുകള്‍, മെഷീന്‍ ഗണ്ണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍, റഡാറുകള്‍, അങ്ങിനെ ആകെ ഒരു യുദ്ധസമാനമായ അന്തരീക്ഷം. യുദ്ധമിതാ വരാന്‍ പോവുന്നു എന്നാണ് അപ്പോള്‍ എല്ലാവരും കരുതിയത്.

അന്ന് വൈകിട്ട് ജോലി തീര്‍ന്ന് തിരികെ പോകുമ്പോള്‍ പരമാവധി ഭക്ഷണ വസ്തുക്കള്‍ വാങ്ങി സറ്റോക്ക് ചെയ്യണം എന്ന് സഹപ്രവര്‍ത്തകരെല്ലാം മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറ്റി സെന്ററിന്റെ അകത്ത് ചെന്നപ്പോൾ തിക്കും തിരക്കും. പാലുല്‍പ്പന്നങ്ങള്‍ ഒന്നും റാക്കുകളില്‍ ഉണ്ടായിരുന്നില്ല. പച്ചക്കറിയും തീര്‍ന്നു തുടങ്ങിയിരുന്നില്ല. കൈയില്‍ കരുതിയതെല്ലാം കൊണ്ട്, കിട്ടിയ ഭക്ഷണ സാധനങ്ങളെല്ലാം അന്ന് വാങ്ങി. പേടിപ്പെടുത്തുന്ന അവസ്ഥയിലൂടെയാണ് ആ മൂന്നാലു ദിവസങ്ങള്‍ കടന്ന് പോയത്. പിന്നെയും കുറേ മാസങ്ങളോളം ഖത്തറില്‍ ഉള്ളവര്‍ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു.

അതോടൊപ്പം തന്നെ പച്ചക്കറി, പാല് തുടങ്ങിയവ പ്രധാനമായും വന്നുകൊണ്ടിരുന്നത് സൗദിയില്‍ നിന്നായിരുന്നു. മറ്റ് ഉല്‍പ്പന്നങ്ങള്‍, ആവശ്യവസ്തുക്കള്‍, അസംസ്‌കൃത വസ്തുക്കള്‍ എല്ലാം യു എ ഇയില്‍നിന്നുമാണ് വന്നത്. ഇതെല്ലാം തന്നെ നിലയ്ക്കുകയുണ്ടായി. യു എ ഇയില്‍ നിന്ന് ഇറക്കുമതി ചെയ്ത് ബിസിനസ് നടത്തിയിരുന്ന പല കമ്പനികളും ആ സമയത്ത് പൂട്ടി . ഒരുപാട് പേരുടെ ജോലിയും നഷ്ടമായി. ഖത്തറിലേക്ക് അതുവരെ ഇറക്കുമതി ചെയ്തിരുന്നതില്‍ 60 ശതമാനവും ഈ രാജ്യങ്ങളില്‍ നിന്നാണ്. ഉപരോധത്തെ തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഖത്തറും നിരോധിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (1 hour ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (1 hour ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (1 hour ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (1 hour ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (2 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (2 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (2 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (2 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (2 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (2 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (3 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (3 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends