Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

സായുധസേന ഒപ്പുവെച്ചത് 2000 കോടിയിലധികം ദിർഹത്തിന്റെ ഉടമ്പടികളിൽ; യു.എ.ഇ. അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം അമ്പരപ്പിക്കുന്നത്

27 FEBRUARY 2021 11:26 AM IST
മലയാളി വാര്‍ത്ത

യു.എ.ഇ. അന്താരാഷ്ട്ര പ്രതിരോധ പ്രദർശനത്തിൽ (ഐഡെക്സ്, നവെഡെക്സ്) യു.എ.ഇ. സായുധസേന ഒപ്പുവെച്ചത് 2000 കോടിയിലധികം ദിർഹത്തിന്റെ ഉടമ്പടികളിൽ. ദേശീയ, അന്തർദേശീയ കമ്പനികളുമായാണ് ഉടമ്പടികൾ. 18-ഓളം ഉടമ്പടികൾ യു.എ.ഇ. കമ്പനികളുമായും ആറ് ഇടപാടുകൾ വിദേശകമ്പനികളുമായാണ്. പ്രതിരോധ വാഹനങ്ങൾ, ഉപകരണങ്ങൾ, സേവനങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ് ഇത്തരത്തിൽ ഒരു നീക്കം . 

ലെക്ലെർക് ടാങ്കറുകളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഡോളറും , ബെൽ 407 മൾട്ടി-റോൾ ഹെലികോപ്റ്ററിനായി 22 കോടി ദിർഹവും , എയർ ഡിഫൻസ് കമാൻഡ് എഫ്.ബി.എം. 21 ഫ്യൂസുകൾക്കായി 9 കോടി ദിർഹം, കരസേനയുടെ വെടിമരുന്നുകൾക്ക് 4 കോടി ദിർഹം, വ്യോമസേനയുടെ എംകെ-82, എം.കെ.-81 ബോംബുകൾക്കായി 9 കോടി ദിർഹം, പ്രസിഡൻഷ്യൽ ഗാർഡ് കമാൻഡിനായി ഡ്രോൺ സംവിധാനങ്ങൾ, ലോഞ്ച് പാഡുകൾ, ഗ്രൗണ്ട് കൺട്രോൾ യൂണിറ്റുകൾ എന്നിവയ്ക്കുവേണ്ടി 5 കോടി ദിർഹം, മിറാഷ് വിമാനങ്ങൾ വികസിപ്പിക്കുന്നതിനായി 11 കോടി ദിർഹം, അഗ്നിശമന സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന ബ്ലാക്ക് ഹോക്ക് ക്രാഫ്റ്റിന് 5 കോടി ദിർഹം തുടങ്ങിയവയെല്ലാം ഉടമ്പടികളിൽ ഉൾപ്പെടുന്നു.

അഞ്ച് ദിവസംനീണ്ടുനിന്ന പ്രദർശനവും സമ്മേളനവും പ്രതിരോധരംഗങ്ങളിലെ ഏറ്റവും പുതിയ സാങ്കേതികതകളായിരുന്നു . ആളില്ലാ യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ, മിസൈലുകൾ, ടാങ്കറുകൾ, അഗ്നിശമന സംവിധാനങ്ങൾ, വിവിധ തരം തോക്കുകൾ എന്നിവയെല്ലാം അവതരിപ്പിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ വികസിപ്പിച്ച ഉപകരണങ്ങളും സംവിധാനങ്ങളും ആശയങ്ങളും കാണാനും വിലയുറപ്പിക്കാനുമുള്ള വേദിയായി ഇത്.

59 രാജ്യങ്ങളിൽനിന്നുള്ള 900 പ്രദർശകർ ഭാഗമായി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ 35 അന്താരാഷ്ട്ര പവലിയനുകൾ ശ്രദ്ധയാകർഷിച്ചു. കർശന കോവിഡ് വ്യവസ്ഥകൾപാലിച്ചുകൊണ്ട് നടന്ന പ്രദർശനത്തിൽ 62,445 പേർ ഭാഗമായി. ഭരണാധികാരികൾ, നയതന്ത്ര വിദഗ്ധർ, സേനാ മേധാവികൾ, പ്രതിരോധ ഉപകരണ നിർമാതാക്കൾ, നിക്ഷേപകർ എന്നിവരെല്ലാം പ്രദർശനത്തിനെത്തി. യു.എ.ഇ. കമ്പനികളുമായും വിദേശ കമ്പനികളുമായും സായുധസേന നടത്തിയത് വലിയ ഇടപാടുകളാണെന്ന് ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഹസാനി പറഞ്ഞു.

 

 

ഇതിന് പുറമെയാണ് വിവിധ രാജ്യങ്ങൾ തമ്മിൽ നടന്ന ഇടപാടുകൾ. ഇതോടെ പ്രതിരോധ രംഗങ്ങളിൽ മിനമേഖലയിൽ നടക്കുന്ന ഏറ്റവുംവലിയ പ്രദർശനവും സമ്മേളനവുമായി മാറിയിരിക്കുകയാണ് ഐഡെക്സ്. ഓരോവർഷവും പുതിയ രാജ്യങ്ങളെക്കൂടി പങ്കാളികളാക്കുക വഴി വലിയ സാധ്യതകളാണ് ഇത് തുറന്നിടുന്നത്. മേഖലയിലെ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിന് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികഅഭ്യാസങ്ങളും സഹകരണങ്ങളും സാങ്കേതികത പങ്കുവെക്കലുകളുമടക്കടമുള്ള പ്രവർത്തനങ്ങൾക്ക് കൂടി ഐഡെക്സ് കരുത്തേകും.

ഇസ്രയേൽ, വടക്കൻ മാസിഡോണിയ, ലക്സംബെർഗ്, പോർച്ചുഗൽ, അസർബൈജാൻ എന്നീ രാജ്യങ്ങളാണ് പുതുതായി ഐഡെക്സിന്റെ ഭാഗമായത്. യു.എ.ഇ. വ്യോമാഭ്യാസ സംഘമായ അൽഫൊർസാന്റെ ചെറുവിമാനങ്ങളുമായുള്ള അഭ്യാസപ്പറക്കൽ സമാപന സമ്മേളനത്തിൽ വ്യത്യസ്തമായി മാറിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (13 minutes ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (25 minutes ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (43 minutes ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (1 hour ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (1 hour ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (1 hour ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (2 hours ago)

ഗാസ ചാരക്കൂമ്പാരം  (2 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (2 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (2 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (2 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (2 hours ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (2 hours ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (3 hours ago)

Malayali Vartha Recommends