പ്രവാസികൾക്ക് ആശ്വാസമായി ആ വാർത്ത; റമദാനിലെ ജോലി സമയം പ്രഖ്യാപിച്ച് സൗദിയും യുഎഇയും, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ജോലി സമയം ആറ് മണിക്കൂറായി കുറച്ചതായി മാനവ സാമൂഹിക വികസന മന്ത്രാലയം

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾക്കിടയിലും റമദാൻ മാസത്തെ അതിജാഗ്രതയോടെ വരവേൽക്കാൻ ഒരുങ്ങി ഗൾഫ് രാഷ്ട്രങ്ങൾ. ഇതിനുപിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ റമദാനിലെ ജോലി സമയം പ്രഖ്യാപിച്ച് സൗദിയും യുഎഇയും രംഗത്ത്. സൗദി സ്വകാര്യമേഖലയില്‍ ആറ് മണിക്കൂറായിരിക്കും ജോലി സമയമം എന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ജോലി സമയം ആറ് മണിക്കൂറായി കുറച്ചതായി മാനവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ബാങ്കുകളും രാവിലെ 10 മുതല്‍ വൈകുന്നരം നാല് വരെയാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ മണിട്രാന്‍സ്ഫര്‍ പണമിടപാട് സ്ഥാപനങ്ങള്‍ രാവിലെ ഒമ്പതര മുതല്‍ വൈകുന്നേരം അഞ്ചര വരെ പ്രവര്‍ത്തിക്കുന്നതാണ്. ബാങ്കുകളുടെ ചെറിയ പെരുന്നാള്‍ അവധി മെയ് 10 മുതല്‍ 17 വരെയും ബലി പെരുന്നാള്‍ അവധി ജൂലൈ 15 മുതല്‍ 25 വരെയുമായിരിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. എന്നാല്‍ മണിട്രാന്‍സ്ഫര്‍ സ്ഥാപനങ്ങള്‍ക്ക് മെയ് 11 മുതല്‍ 16 വരെ ചെറിയ പെരുന്നാള്‍ അവധിയായും, ജൂലൈ 18 മുതല്‍ 22 വരെ ബലിപെരുന്നാള്‍ അവധിയുമായിരിക്കും.
അതോടൊപ്പം തന്നെ യുഎഇ ഭരണകൂടവും റമദാന്‍ സമയക്രമം പ്രഖ്യാപിച്ചു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ അഞ്ചു മണിക്കൂറായിരിക്കും സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം എന്നത്. യുഎഇ മനുഷ്യവിഭവ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതുകൂടാതെ സ്വകാര്യ മേഖലയിലെ സമയക്രമം യുഎഇ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ നിയമപ്രകാരം റമദാനില്‍ ജോലി സമയം രണ്ട് മണിക്കൂര്‍ കുറയ്ക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ദിവസം എട്ട് മണിക്കൂര്‍ ജോലിയെന്നത് റമദാനില്‍ ആറു മണിക്കൂറായി കുറയും.
കഴിഞ്ഞ ദിവസം അബൂദാബിയും ഷാര്‍ജയും സ്‌കൂള്‍ പ്രവൃത്തി സമയം റമദാനില്‍ അഞ്ച് മണിക്കൂറില്‍ കൂടരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇത്തവണ റമദാന്‍ മാസം ഏപ്രില്‍ 13ന് ആരംഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഈ വര്‍ഷം 14 മണിക്കൂറായിരിക്കും വ്രതാനുഷ്ഠാനം. റമദാന്‍ അവസാനമാകുന്നതോടെ അത് 15 മണിക്കൂറോളമാവും.
https://www.facebook.com/Malayalivartha