പ്രവാസികൾക്ക് ആശ്വാസം നൽകുന്ന വാർത്ത; സ്വകാര്യ കമ്പനികൾ തങ്ങളുടെ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നൽകണമെന്ന് ദുബായ്, ദേശീയ വേതന സംരക്ഷണ സംവിധാനത്തിന്‍റെ കീഴില്‍ വരുന്ന എല്ലാ കമ്പനികളും നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം

കൊറോണ വ്യാപനത്തിന് പിന്നാലെ പ്രവാസികൾക്ക് ആശ്വാസം നൽകുന്ന വാർത്തയുമായി ദുബായ് ഭരണാധികാരികൾ. കൊറോണ വ്യാപനം മൂലം ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധികളെ എല്ലാം തന്നെ മറികടക്കാൻ പുതിയ പദ്ധതികളാണ് അധികൃതർ മുന്നോട്ട് വച്ചത്. ആയതിനാൽ തന്നെ ഇതിനായി സഹകരിച്ച എല്ലാവർക്കും ഏറെ സന്തോഷം പകരുന്നതാണ് വാർത്തയാണ് ഇത്.
സ്വകാര്യ കമ്പനികൾ തങ്ങളുടെ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നൽകണമെന്ന് ദുബായ് മാനവ വിഭവശേഷി–സ്വകാര്യവത്കരണ മന്ത്രാലയം അറിയിക്കുകയുണ്ടായി. ദേശീയ വേതന സംരക്ഷണ സംവിധാനത്തിന്‍റെ കീഴില്‍ വരുന്ന എല്ലാ കമ്പനികളും നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം എന്നാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
കൊവിഡ് രാജ്യവ്യാപകമായി പടര്‍ന്നു പിടിച്ചതാണ് പല കമ്പനികളും സാമ്പത്തികമായി ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു. വിപണികളെ പ്രതികൂലമായി ബാധിച്ചപ്പോള്‍ തന്നെ പല കമ്പിനികളും ശമ്പളം വെട്ടിക്കുറക്കുകയും ചില കമ്പനികള്‍ അവരുടെ ജീവനക്കാരുടെ എണ്ണം കുറക്കുകയും ചെയ്തു. ഓരോ ജീവനക്കാരനും കമ്പനി ഇൻഷുറൻസ് പോളിസി കവറേജ് നല്‍ക്കുന്നുണ്ട്. ഇൻഷുറൻസ് പോളിസി കവറേജ് നല്‍കാത്ത സ്ഥാപനങ്ങളില്‍ ശമ്പളം 120 ദിർഹത്തിൽ നിന്ന് 250 ദിർഹമായി ഉയരുന്നതാണ്.
ഇതുകൂടാതെ മന്ത്രാലയത്തിന്‍റെ പുതിയ നിര്‍ദ്ദേശം സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസം ആണ് നല്‍ക്കുന്നത്. പുതിയ ഇൻഷുറൻസ് പോളിസി ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതാണ് എന്നത് കാണുവാൻ സാധിക്കും. 1980 ലെ ഫെഡറൽ നിയമം നമ്പർ 8 അനുസരിച്ച് ഇൻഷുറൻസ് പോളിസി എല്ലാ തൊഴിലാളികളുടെയും അവകാശങ്ങൾ ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കിയ. ജോലി ഒഴിവാക്കി സ്വന്തം നാട്ടിലേക്ക് പോകുമ്പോള്‍ യാത്രാ വിമാന ടിക്കറ്റ് കമ്പനി നല്‍കണം. മരണം സംഭവിച്ചാൽ അവരുടെ മൃതദേഹം കൊണ്ടുപോകാനുള്ള ചെലവുകളും വഹിക്കും.
https://www.facebook.com/Malayalivartha