കുവൈത്തിലെ ചില പ്രദേശങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു; രാവിലെ ഒന്‍പതേ നാല്പത്തി അഞ്ചോടെ ചില പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍

കുവൈത്തിലെ ചില പ്രദേശങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. രാവിലെ ഒന്‍പതേ നാല്പത്തി അഞ്ചോടെ കുവൈറ്റ് സിറ്റി, സാല്‍മിയ, അബുഹലീഫ, മഹബുള്ള, മംഗഫ് തുടങ്ങി പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ദക്ഷിണ ഇറാനിലെ ബുഷഹേരി പ്രദേശത്തുണ്ടായ ഭൂചലനത്തിന്റെ പ്രകമ്ബനമാണ് കുവൈറ്റില്‍ ഉണ്ടായതെന്ന് പറയപ്പെടുന്നു. ഫെബ്രവരി മാസത്തിലും നേരിയ ഭൂചലനം കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മിക്കതും ഇറാന്‍ ഇറാഖ് രാജ്യങ്ങളില്‍ ഉണ്ടാകുന്ന ഭൂചലനത്തിന്റെ പ്രകമ്ബനങ്ങളാണ് കുവൈറ്റില്‍ അനുഭവപ്പെടുന്നത്.
അതേസമയം, അല്‍ അഹമ്മദിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നും സീസ്‌മോ ഗ്രാഫില്‍ മൂന്ന് തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇറാനിലെ ഷിറാസിന് സമീപം ഭൂകമ്ബമുണ്ടായതായി യൂറോ-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനിലെ ബന്ദര്‍ ബുഷാഹിറില്‍ റിക്റ്റര്‍ സ്‌കെയിലില്‍ 5.9 രേഖപെടുത്തിയ ഭൂകമ്ബം അനുഭവപ്പെട്ടതായി ഇറാനിയന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ പ്രകമ്ബനം 101 കിലോമിറ്ററോളം ഗള്‍ഫ് ഇറാഖ് മേഖലകളില്‍ അനുഭപ്പെട്ടതായി സൂചനയുണ്ട്.
https://www.facebook.com/Malayalivartha


























