ഇസ്ലാം മതത്തിൽ ജനിച്ച സൗദി അറേബ്യയില്‍ വിദ്യാര്‍ത്ഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കും; സൗദി ഭരണക്കൂടത്തിന്റെ പുതിയ തീരുമാനം ഞെട്ടിക്കുന്നത്

സൗദി ഭരണക്കൂടത്തിന്റെ പുതിയ തീരുമാനം ഞെട്ടിക്കുന്നത്. ഇസ്ലാം മതത്തിൽ ജനിച്ച സൗദി അറേബ്യയില്‍ വിദ്യാര്‍ത്ഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കാൻ ഒരുങ്ങുകയാണ് ഭരണക്കൂടം ഇപ്പോൾ ചെയ്യുന്നത് .
സൗദി അറേബ്യയിലെ വിദ്യാഭ്യാസ മേഖലയ്ക്കായി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അബ്ദുല്‍ അസീസ് മുന്നോട്ടു വച്ച പുതിയ പദ്ധതിയായ 'വിഷന്‍ 2030' കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മറ്റ് രാജ്യങ്ങളുടെ ചരിത്രവും സംസ്‌കാരവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാൻ ഒരുങ്ങുന്നത് .
ആഗോളതലത്തില്‍ ഭാരതത്തിലെ മഹാഭാരതം, ഭഗവത് ഗീത, രാമായണം തുടങ്ങിയ മതഗ്രന്ഥങ്ങള്‍ക്ക് കിട്ടിയ അംഗീകാരവും യോഗ ആയുര്‍വേദം തുടങ്ങിയ ഭാരതീയ പൈതൃകങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ കിട്ടുന്ന ആദരവും ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചിട്ടുണ്ട്.
സൗദി അറേബ്യയുടെ പുതിയ വിദ്യാഭ്യാസ നയമായ വിഷന്‍ -2030 സാംസ്‌കാരിക കോഴ്സുകള്‍ പഠിപ്പിച്ച് സൗദിയെ പ്രബുദ്ധമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സൗദി അറേബ്യ മുന്നോട്ടുവച്ച 'വിഷന്‍ 2030' സിലബസ് സ്വതന്ത്രവും സ്‌നേഹപൂര്‍ണവുമായ ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്ന് നൗഫ് അല്‍ മാര്‍വായ് എന്ന വ്യക്തി ട്വീറ്റ് ചെയ്തിരുന്നു.
തന്റെ മകനു ഒണ്‍ലൈനായി നടത്തിയ സ്‌കൂള്‍ പരീക്ഷയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചാണ് നൗഫ് അല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹിന്ദുമതം, ബുദ്ധമതം, രാമായണം, കര്‍മ്മം, മഹാഭാരതം, ധര്‍മ്മം എന്നിവ ഉള്‍പ്പെട്ട പാഠഭാഗങ്ങള്‍ മകന് മനസ്സിലാക്കാന്‍ താന്‍ സഹായിച്ചത് ആസ്വദിച്ചതായുംനൗഫ് അല്‍ മാര്‍വായ് വ്യക്തമാക്കുന്നുണ്ട് .
ഉദാത്തമായ സംസ്‌കൃതികള്‍ പേറുന്ന പാരമ്പര്യ ഇടങ്ങളെയും സ്മാരകങ്ങളെയും കാലാതിവര്‍ത്തിയായി സൂക്ഷിക്കുവാന്‍ ആഹ്വാനം ചെയ്താണ് ഏപ്രില്‍ 18 ലോക പൈതൃക ദിനമായി ആചരിക്കാന്‍ യുനെസ്‌കോ 1983 ല്‍ തീരുമാനമെടുത്തത്.
ലോക പൈതൃക സമിതിയാണ് ഇത്തരം ഇടങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 981 പൈതൃക ഇടങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇതില്‍ 759 സാംസ്‌കാരിക പൈതൃക ഇടങ്ങളാണ്. പ്രകൃതിദത്തമായ 193 ഇടങ്ങളും കൃത്രിമ ഇടങ്ങളുമുണ്ട്. ആര്‍ഷ സംസ്‌കൃതി പിന്‍പറ്റുന്ന ഭാരതത്തില്‍ നിന്നും 32 ഇടങ്ങള്‍ ലോക പൈതൃക ശ്രേണിയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഋഗ്വേദ പുരാണ ലിഖിതങ്ങള്‍, അജന്താ എല്ലോറ ഗുഹകള്‍, കൊനാര്‍ക്കിലെ സൂര്യ ക്ഷേത്രം, മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങള്‍, ഖജരാഹോ, ചോള ക്ഷേത്രങ്ങള്‍, മഹാബോധി ക്ഷേത്ര സമുച്ചയം, സാഞ്ചിയിലെ ബുദ്ധ സ്മാരകങ്ങള്‍, ജന്തര്‍ മന്ദിര്‍, ആസാമിലെ കാസിം രെംഗാ ദേശീയ ഉദ്യാനം, ചെങ്കോട്ട, ചത്രപതി ശിവജി ടെര്‍മിനല്‍, നീലഗിരി, ഡാര്‍ജിലിംഗ്, ഷിംല, തുടങ്ങി മലയോര റെയില്‍വെ പാതകള്‍, പശ്ചിമഘട്ട മലനിരകള്‍ തുടങ്ങിയവ ഭാരതത്തെ പ്രതിനിധീകരിക്കുന്നു.
https://www.facebook.com/Malayalivartha