ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക്; ഒട്ടനവധി മാസങ്ങൾക്ക് ശേഷം സൗദി നൽകിയ ആശ്വാസവാർത്തയിൽ പോലും ഇന്ത്യ ഇല്ല, കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാൻ വിലക്കേർപ്പെടുത്തി, 4ദിവസത്തിനിടെ ഇൗ രാജ്യങ്ങളിൽ സഞ്ചരിച്ചവർക്കും വിലക്കുണ്ട്

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ ആഞ്ഞടിക്കുകയാണ്. കേരളത്തില്‍ മാത്രം കഴിഞ്ഞ ദിവസം 22,414 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു. ഈയൊരു സാഹചര്യത്തിൽ പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നതിൽ ആശങ്ക പ്രകടിപ്പിക്കുകയാണ്. ഇതുകൂടാതെ നിരവധിപേർ ടിക്കറ്റ് പോലും റദ്ദാക്കി കഴിഞ്ഞു. എന്നാൽ മാസങ്ങളോളം ജോലി ഇല്ലാതെ നാട്ടിൽ കുടുങ്ങിയവരാണ് ഇപ്പോൾ കൂടുതൽ ആശങ്കയിലായിരിയ്ക്കുന്നത്. ഒട്ടനവധി മാസങ്ങൾക്ക് ശേഷം സൗദി നൽകിയ ആശ്വാസവാർത്തയിൽ പോലും ഇന്ത്യ ഇല്ല. പിന്നാലെ മറ്റൊരു ഗൾഫ് രാഷ്ട്രം കൂടി രംഗത്ത് എത്തിയിരിക്കുകയാണ്.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാൻ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഏപ്രിൽ 24ശനിയാഴ്ച ൈവകുന്നേരം ആറുമുതൽ മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് യാത്രാനിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. 14ദിവസത്തിനിടെ ഇൗ രാജ്യങ്ങളിൽ സഞ്ചരിച്ചവർക്കും വിലക്കുണ്ട്.
ഒമാനിലെ കോവിഡ് നിയന്ത്രണത്തിെൻറ ചുമതലയുള്ള ഉന്നതാധികാര സമിതിയാണ് പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്. ഒമാനിപൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബം എന്നിവർക്ക് വിലക്കിൽ ഇളവുണ്ട്. ഇത്തരക്കാരും മറ്റു കോവിഡ് യാത്രാമാനദണ്ഡങ്ങൾ പാലിക്കാൻ കർശനനിർദേശിച്ചിട്ടുണ്ട്.
ഏപ്രിൽ ഏഴിന് ഉന്നതാധികാര സമിതിയുടെ തീരുമാനത്തിെൻറ അടിസ്ഥാനത്തില്‍ ഒമാനിലേക്കുള്ള പ്രവേശനം ഒമാനി പൗരന്മാര്‍ക്കും താമസവിസ കൈവശമുള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സന്ദർശക വിസയിലുള്ളവർക്ക് പ്രവേശനം വിലക്കിയ ഉത്തരവിൽ പിന്നീട് ഇളവനുവദിച്ചു.
കഴിഞ്ഞ ആഴ്ച ഇന്ത്യയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ഒമാനി പൗരന്മാർക്ക് ന്യൂഡൽഹിയിലെ ഒമാൻ എംബസി നിർദേശം നൽകിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. യാത്രാവിലക്ക് ഒമാനിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന മലായളികളടക്കമുള്ള നിരവധി യാത്രക്കാരെ ബാധിക്കും.
അതേസമയം കോവിഡ് വ്യാപനം ശക്തമായ ഒമാനിൽ മഹാമാരി നിയന്ത്രണവിധേയമാക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ്. നിലവിൽ രാത്രികാല കർഫ്യൂവും മറ്റുനിയന്ത്രണങ്ങളും നിലവിലുണ്ട്. ആശുപത്രികളിൽ ക്രമാതീതമായി രോഗികളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിൽ സലാലയിൽ പുതിയ ഫീൽഡ് ആശുപത്രി നിർമ്മിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.
അതോടൊപ്പം തന്നെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1077 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതരായിരുന്ന 17 പേര്‍ക്ക് കൂടി രാജ്യത്ത് ജീവന്‍ നഷ്ടമായി. അതേസമയം ചികിത്സയിലായിരുന്ന 1094 പേര്‍ രോഗമുക്തരാവുകയും ചെയ്തു.
https://www.facebook.com/Malayalivartha