ദുബായ്ക്ക് പിന്നാലെ അബൂദബിയിലേക്കും പുതിയ യാത്ര നിയന്ത്രണം; അബൂദബിയിലേക്ക് വരുന്ന യാത്രക്കാർക്ക് ഇന്ന് മുതൽ 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധാ ഫലം നിർബന്ധമാക്കി, ട്രാൻസിറ്റ് യാത്രക്കാർ, 12 വയസിന് താഴെയുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഇത് ബാധകമല്ല

ദുബൈക്ക് പിന്നാലെ അബൂദബിയിലേക്കും പുതിയ യാത്ര നിയന്ത്രണം ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്ന് അബൂദബിയിലേക്ക് വരുന്ന യാത്രക്കാർക്ക് ഇന്ന് മുതൽ 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധാ ഫലം നിർബന്ധമാക്കിയിരിക്കുകയാണ്. ദുബൈയിലേക്ക് വരുന്ന യാത്രക്കാർക്ക് സമാനമായ നിയന്ത്രണം നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അബൂദബി വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർ, 12 വയസിന് താഴെയുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഇത് ബാധകമല്ല. അബൂദബിയുടെ ഇത്തിഹാദ് എയർവേസാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. നേരത്തേ അബൂദബിയിലേക്ക് 96 മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലമായിരുന്നു വേണ്ടിയിരുന്നത്.
ആയതിനാൽ തന്നെ ഒരു സമയത്ത് നാട്ടിലേക്ക് എങ്ങനയെങ്കിലും വന്നാല്‍ മതിയെന്ന് ആഗ്രഹിച്ചിരുന്ന പ്രവാസികള്‍ ഇപ്പോള്‍ നാട്ടിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണിത്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് പോകാനിരുന്ന പ്രവാസികള്‍ വ്യാപകമായി യാത്ര റദ്ദ് ചെയ്യുകയാണ് എന്നാണ് അധികൃതർ അറിയിച്ചത്. നാട്ടിലേക്ക് പോയാല്‍ മടങ്ങി വരാന്‍ സാധിക്കാതിരുന്നാലോ എന്ന ആശങ്കയില്‍ കേരളത്തില്‍ നിന്ന് അടുത്ത മാസം മടങ്ങാനിരുന്നവര്‍ യാത്ര നേരത്തെയാക്കുന്നുണ്ട്.
എന്നാൽ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും കൊവിഡ് അത്യുന്നതിയിലാണ്. ഇതേതുടര്‍ന്ന്, പല ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ 48 മണിക്കൂര്‍ കാലാവധിയുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും ഇതില്‍ ക്യൂ ആര്‍ കോഡ് നിര്‍ബന്ധമാണെന്നുമുള്ള നിര്‍ദേശങ്ങളും ദുബായ് അറിയിച്ചിട്ടുണ്ട്. ഉത്സവ സീസണ്‍ ആയതിനാല്‍ നാട്ടിലേക്ക് പോകുന്നവരുടെ എണ്ണം ഇപ്പോള്‍ വളരെ അധികമാണ്. എന്നാല്‍ ഇപ്രാവശ്യം യാത്ര റദ്ദാക്കുന്നവര്‍ വളരെ അധികമാണെന്നും 30 % മാത്രം ടിക്കറ്റ് ബുക്കിങ്ങാണ് നടക്കുന്നതെന്നും ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. നാട്ടിലെ കൊവിഡ് സാഹചര്യം മെച്ചപ്പെടുന്നതുവരെ യാത്ര ഒഴിവാക്കുകയാണെന്നാണ് പ്രവാസികള്‍ പറയുന്നത്.
ഇതുകൂടാതെ നിയന്ത്രണങ്ങള്‍ ഇടയ്ക്കിടയ്ക്ക് മാറുമ്പോള്‍ മുന്‍കൂട്ടി ബുക്കിങ് കുറവാണ്. മിക്കപ്പോഴും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രമാണ് പലരും ടിക്കറ്റെടുക്കുന്നത്. കുടുംബവുമായി പോകുന്നവരാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം ടിക്കറ്റെടുക്കുന്നത്. ഒരാള്‍ക്ക് കൊവിഡ് ബാധയുണ്ടായാല്‍ ബാക്കിയുള്ള കുടുംബാംഗങ്ങളുടെ മുഴുവന്‍ പേരുടെയും യാത്ര മുടങ്ങുന്നതിനാലാണത്.
കഴിഞ്ഞ ദിവസം യുഎഇയിൽ 1,931 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,898 പേര്‍ കൂടി സുഖം പ്രാപിച്ചപ്പോള്‍ രണ്ട് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,91,886 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 5,02,791 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,85,078 പേരാണ് ഇതുവരെ രോഗമുക്തരായത്. 1,561 മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
https://www.facebook.com/Malayalivartha