ഇന്ത്യയ്ക്ക് വിലക്കുമായി കൂടുതൽ രാഷ്ട്രങ്ങൾ; മൂന്ന് ലക്ഷത്തിലധികമായി പ്രതിദിന കോവിഡ് കേസുകൾ ഉയർന്നു, സൗദിക്കും ഒമാനും പിന്നാലെ പ്രവാസികളെ ദുരിതത്തിലാഴ്ത്തി മറ്റൊരു രാഷ്ട്രങ്ങൾ, കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാന്‍ അനുവദിക്കില്ല

ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കുമായി കൂടുതൽ വിദേശ രാജ്യങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. മൂന്ന് ലക്ഷത്തിലധികമായി പ്രതിദിന കോവിഡ് കേസുകൾ ഉയരുകയും വൈറസിന്‍റെ പുതിയ വകഭേദങ്ങൾ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്. സൗദിക്കും ഒമാനും പിന്നാലെ പ്രവാസികളെ ദുരിതത്തിലാഴ്ത്തി മറ്റൊരു രാഷ്ട്രം കൂടി വിലക്ക് പ്രഖ്യാപിക്കുകയുണ്ടായി.
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് യുഎഇ. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച(ഏപ്രില്‍ 24) മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. മെയ് നാല് വരെ പത്ത് ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കും. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാന്‍ അനുവദിക്കില്ല.
എമിറേറ്റ്‌സ്, ഫ്ളൈ ദുബായ് വിമാന കമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കി. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാൽ വിലക്കിന് മുന്നോടിയെന്നോണം കഴിഞ്ഞ ദിവസം മുതൽ മുതൽ ദുബൈ ഇന്ത്യക്കാർക്ക് വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പരിശോധന ഫലമുള്ളവർക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ എന്നാണ് ദുബൈ കൈക്കൊണ്ട രീതി.
അതേസമയം ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ഈ തീരുമാനം തുടരും. എന്നാല്‍ ഒമാനി പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യമേഖലയിലെ ജീവനക്കാര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരെ ഈ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
ഇതുകൂടാതെ സിംഗപ്പൂരാണ് പുതുതായി ഇന്ത്യക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. യു.എസ്, യു.കെ, പാകിസ്താൻ, ന്യൂസിലൻഡ്, സിംഗപൂർ, ഫ്രാൻസ് ഉൾപ്പെടെ പത്ത് രാജ്യങ്ങളാണ് ഇന്ത്യൻ യാത്രികരെ ഇതിനകം വിലക്കിയത്.
സൗദി അറേബ്യ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങൾ പിന്നിട്ട രണ്ടു മാസമായി ഇന്ത്യക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഗൾഫിൽ ഖത്തറും ബഹ്റൈനും മാത്രമാണ് ഇന്ത്യക്കാർക്ക് വിലക്ക് ഏർപ്പെടുത്താത്ത മറ്റു രാജ്യങ്ങൾ. ഫ്രാൻസിന്റെ പാത പിന്തുടർന്ന് കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്താനാണ് സാധ്യത.
https://www.facebook.com/Malayalivartha