കോവിഡിന്റെ പശ്ചാത്തലത്തിൽപല രാജ്യങ്ങളും യാത്രാവിലക്ക് ഏർപ്പെടുത്തിയപ്പോൾ പ്രവാസികൾക്ക് വമ്പൻ തിരിച്ചടി ഏറ്റിരുന്നു.കുവൈത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്തവര്‍ക്ക് രജിസ്ട്രേഷന്‍ സംവിധാനവുമായി ഇന്ത്യന്‍ എംബസി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. കുവൈത്തിൽ നിന്നും നാട്ടിൽ പോയി മടങ്ങി വരാൻ കഴിയാത്ത ഇന്ത്യക്കാർക്കായി കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ രജിസ്ട്രേഷൻ ആരംഭിച്ചു.കോവിഡ് പ്രതിസന്ധി മൂലം നാട്ടിൽ പോയി കുടുങ്ങിയ ഇന്ത്യക്കാർക്ക് സമയത്ത് തിരിച്ചു വരാൻ കഴിയാതെ, തിരിച്ചുവരവ് വൈകിയത് മൂലം വിസ കാലാവധി അവസാനിക്കാറായവർ ,ജോലി നഷ്ടപ്പെട്ടവർ ,ജോലിയിൽ പുനഃപ്രവേശിക്കേണ്ടവർ, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തുടങ്ങിയവ ലഭിക്കാനുള്ളവർ എന്നിങ്ങനെ എല്ലാ വിഭാഗത്തിൽ ഉൾപെട്ടവർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ് എന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു..എംബസ്സിയിൽ രജിസ്റ്റർ ചെയ്യുന്നവരുടെ പട്ടിക കുവൈത്ത് സർക്കാരിന് സമർപ്പിക്കുന്നതാണെന്നും,എംബസ്സിയുടെ https://forms.gle/sExZK1GKW36BLpVz7 ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.അതോടൊപ്പം കോവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ ഇന്ത്യക്കാരെ സഹായിക്കുന്നതിന് എംബസ്സിയിൽ പ്രത്യേക ഹെൽപ് ഡെസ്കും ആരംഭിച്ചതായും അറിയിപ്പിൽ പറയുന്നു.പ്രവാസികൾക്ക് കോവിഡ് വാക്സിനേഷനിൽ മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേന്ദ്ര സർക്കാരിന് നിവേദനം നൽകിയാത്ര നിയന്ത്രണങ്ങൾ മൂലം വിദേശത്തേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ തങ്ങുന്ന പ്രവാസികൾക്ക് കോവിഡ് വാക്സിനേഷനിൽ മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം, കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് എന്നിവർ ചേർന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്ക് നിവേദനം നൽകി.കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയിലും, മറ്റു രാജ്യങ്ങളിലും ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ മൂലം ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാർ സാധുതയുള്ള റസിഡൻസ് വിസ ഉണ്ടായിട്ടും തങ്ങളുടെ ജോലികളിൽ വിദേശത്ത് തിരികെ പ്രവേശിക്കാനാകാതെ നാട്ടിൽ തങ്ങുന്ന സാഹചര്യമാണുളളത്. കൂടാതെ ചില രാജ്യങ്ങൾ ഇപ്പോൾ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് അവരുടെ നാട്ടിലേക്ക് വരുന്നതിന് മുൻഗണനയും ഒപ്പം ക്വാറന്റീൻ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.നിലവിൽ രാജ്യത്ത് അവലംബിച്ചിട്ടുള്ള രീതിയനുസരിച്ച് ,വാക്സിനേഷന്റെ രണ്ടു ഡോസുകളും പൂർത്തിയാക്കാൻ മാസങ്ങൾ കഴിയേണ്ടിവരുമെന്നതിനാൽ ഈ അടിയന്തിര സാഹചര്യം പരിഗണിച്ച് പ്രവാസികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ വാക്സിനേഷൻ പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം സ്വീകരിക്കണമെന്ന് നിവേദനത്തിൽ പ്രവാസി ലീഗൽ സെൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.