അവസാനമണിക്കൂറിൽ നിർണായക നീക്കം; യുഎഇ പ്രഖ്യാപിച്ച വിലക്ക് ഇന്ന് രാത്രി 12 മണി മുതൽ പ്രാബല്യത്തിൽ, അവസാനമണിക്കൂറിൽ വിമാന ടിക്കറ്റ് കിട്ടാനില്ല, കോവിഡ്19 പിസിആർ പരിശോധന നെഗറ്റീവ് സർടിഫിക്കറ്റ് 48 മണിക്കൂറിനുള്ളിൽ ഹാജരാക്കണം എന്ന രണ്ട് പ്രധാന പ്രതിസന്ധികളാണ് പ്രവാസികൾക്ക് മുന്നിൽ

കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകളിൽ ഗൾഫ് രാഷ്ട്രങ്ങൾ ആകാശവാതിലുകൾ കൊട്ടിയടച്ചപ്പോൾ ഏറെ ആശ്വാസമായത് യുഎഇയുടെ തീരുമാനമായിരുന്നു. പ്രവാസികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. എന്നാൽ ഇന്ത്യയിൽ പ്രതിദിനം രോഗികൾ മൂന്ന് ലക്ഷം പിന്നിടുമ്പോൾ ഇതല്ലാതെ മറ്റൊരു തീരുമാനവും ഇല്ലെന്ന് പറയുകയാണ് അധികൃതർ. അതെ ആ വിലക്ക് ഇന്ന് രാത്രി മുതൽ പ്രാബല്യത്തിൽ വരുകയാണ്.
എന്നാൽ അവസാനമണിക്കൂറിൽ വിമാന ടിക്കറ്റ് കിട്ടാനില്ല, കോവിഡ്19 പിസിആർ പരിശോധന നെഗറ്റീവ് സർടിഫിക്കറ്റ് 48 മണിക്കൂറിനുള്ളിൽ ഹാജരാക്കണം എന്ന രണ്ട് പ്രധാന പ്രതിസന്ധികളാണ് പ്രവാസികൾക്ക് മുന്നിൽ ഉള്ളത്. അതായത് ഇന്ന് അർധരാത്രിക്ക് മുൻപ് ഇന്ത്യയിൽ നിന്നു യുഎഇയിലേയ്ക്ക് വിമാനം കയറാൻ ഒരുങ്ങിയവരെ ഏറെ വലയ്ക്കുകയാണ്.
മലയാളികളടക്കം ഒട്ടേറെ പേർ ഏതുവിധേനയും വിമാനം കയറാൻ ശ്രമിക്കുകയാണ്. ഇന്ന് അർധരാത്രി മുതൽ അടുത്ത 10 ദിവസത്തേയ്ക്ക് ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയതോടെയാണ് ഇന്ന് തന്നെ യുഎഇയിലെത്താൻ കുടുംബങ്ങളടക്കം ശ്രമിക്കുന്നത്. അതേസമയം, നാട്ടിൽ അത്യാവശ്യത്തിന് ചെന്ന പ്രിയപ്പെട്ടവരെ എങ്ങനെയെങ്കിലും ഇന്ന് തന്നെ യുഎഇയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇവിടെയുള്ള ബന്ധുക്കൾ ഏവരും.
ഇന്ത്യയിൽ കോവിഡ്19 ബാധ വീണ്ടും രൂക്ഷമായതിനെ തുടർന്ന് യാത്രക്കാരെ വിലക്കിയതായി കഴിഞ്ഞ ദിവസമാണ് ട്രാവൽ ഏജൻസികൾക്ക് വിവിധ വിമാന കമ്പനികളുടെ അറിയിപ്പ് ലഭിച്ചത്. യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും തീരുമാനപ്രകാരമായിരുന്നു ഇത്. മനോരമ ഒാൺലൈനാണ് ഇൗ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.
ഇതേ തുടർന്ന് ആളുകൾ ആശങ്കയിലാവുകയും ഏതുവിധേനയും യുഎഇയിലേയ്ക്ക് എത്തപ്പെടാൻ ഒരുങ്ങുകയുമായിരുന്നു. പലരും പെരുന്നാൾ കഴിഞ്ഞ് യാത്ര തിരിക്കാനിരിക്കുകയായിരുന്നു. എന്നാൽ, വിലക്ക് 10 ദിവസത്തേയ്ക്കാണെങ്കിലും ഇന്ത്യയിലെ കോവിഡ് സാഹചര്യം രൂക്ഷമായി തന്നെ തുടരുകയാണെങ്കിൽ നീട്ടിയേക്കുമെന്ന ആശങ്കയാണ് ഇപ്പോൾ എല്ലാവര്ക്കും ഉള്ളത്.
എന്നാൽ ഇന്ത്യയിൽ നിന്നു യുഎഇയിലേയ്ക്കുള്ള വിമാനങ്ങളിൽ ടിക്കറ്റ് കിട്ടാനില്ലാത്തതാണ് നിലവിലെ ഏറ്റവും വലിയ പ്രശ്നമെന്ന് ദുബായിലെ സ്മാർട് ട്രാവൽസ് ഉടമ അഫി അഹമ്മദ് പറയുന്നു. കോവിഡ് രൂക്ഷമായതിനെ തുടർന്ന് വിമാന സർവീസ് നിലച്ചേയ്ക്കുമെന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നതിനാൽ പലരും പെരുന്നാൾ പോലും കാത്തിരിക്കാതെ ഇൗ മാസം തന്നെ തിരിച്ചുവരാൻ തീരുമാനിച്ചത്. ഇതുകൂടാതെ, പലരും ഇതിനകം ടിക്കറ്റും ബുക്ക് ചെയ്തിട്ടുണ്ട്. ഞായറാഴ്ച മുതൽ ടിക്കറ്റെടുത്തവർക്കാണ് ഇപ്പോൾ പണി കിട്ടിയത്. ആയിരത്തിലേറെ ദിർഹം നൽകിയാണ് മിക്കവരും കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയിലേയ്ക്കുള്ള ടിക്കറ്റെടുത്തിട്ടുള്ളത്. സ്പൈസ് ജെറ്റ് സ്പെഷ്യൽ വിമാനത്തിൽ 35,000 രൂപയായിരുന്നു വൺവേ ടിക്കറ്റ് നിരക്ക്. ഇത്തരത്തിൽ വൻതുക നൽകി ടിക്കറ്റ് എടുത്തവരാണ് യുഎഇയുടെ പെട്ടെന്നുള്ള തീരുമാനത്തിൽ വലയുന്നത്.
ഗൾഫ് രാജ്യങ്ങളിലേക്ക് നേപ്പാൾ വഴി പോകാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാഠ്മണ്ഡു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ഇതിനു സൗകര്യമൊരുക്കും. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്ളവര്‍ക്ക് എന്‍ഒസി വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha