ആകാശവാതിലുകൾ കൊട്ടിയടച്ച് ഗൾഫ് രാഷ്ട്രങ്ങൾ; ജോലി തേടിയും കുടുംബാംഗങ്ങളെ സന്ദർശിക്കാനുമായി ടിക്കറ്റെടുത്തവർ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന അവസ്ഥ, യുഎഇ, സൗദിഅറേബ്യ, കുവൈത്ത്, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള പ്രവേശനം വിലക്കി

ഗൾഫിലെ നാല് രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്കേർപ്പെടുത്തിയതോടെ മലയാളികളടക്കം ആയിരക്കണക്കിനുപേരാണ് വലയുന്നത്. ജോലി തേടിയും കുടുംബാംഗങ്ങളെ സന്ദർശിക്കാനുമായി ടിക്കറ്റെടുത്തവർ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന അവസ്ഥയാണ് ഉള്ളത്. യുഎഇ, സൗദിഅറേബ്യ, കുവൈത്ത്, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള പ്രവേശനം വിലക്കിയിരിക്കുന്നത്.
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് യുഎഇയും ഒമാനും കഴിഞ്ഞദിവസങ്ങളിലായി ഇന്ത്യക്കാർക്ക് പ്രവേശനവിലക്ക് പ്രഖ്യാപിച്ചത്. സൗദിദിയും കുവൈത്തും ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതമായി തുടരുകയാണ്. ജോലി തേടി യുഎഇയിലേക്ക് ഓരോ ദിവസവും പ്രവാസിമലയാളികളടക്കം ആയിരക്കണക്കിന് പേരാണെത്തുന്നത്. ഓഫർ ലെറ്റർ ലഭിച്ച് ടിക്കറ്റെടുത്ത് കാത്തിരിക്കുന്നവരെയടക്കം പ്രവേശനവിലക്ക് ഏറെ നിരാശപ്പെടുത്തുകയാണ്.
എന്നാൽ ഇന്ത്യയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരടക്കം എല്ലാ യാത്രക്കാർക്കും കുവൈത്ത് പ്രവേശനവിലക്കേർപ്പെടുത്തിയ വാർത്ത പ്രവാസികളിൽ നൊമ്പരമായി തീരുകയാണ്. ഒരു വർഷമായി കുവൈത്ത് ഏർപ്പെടുത്തിയ പ്രവേശനവിലക്കിൽ ആരോഗ്യപ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് മാത്രമായി അനുവദിച്ചിരുന്ന ഇളവാണ് ഒഴിവാക്കിയത്. ഇതുകൂടാതെ ഒമാൻ, യുഎഇ എന്നിവിടങ്ങളിലേക്ക് ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് ഇന്ന് രാത്രിയോടെ പ്രാബല്യത്തിൽ വരും.
അതേസമയം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈത്ത് പ്രവേശനവിലക്കേർപ്പെടുത്തിയിട്ട് ഒരുവർഷത്തിലേറെയായി. എന്നാൽ ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക് പ്രവേശനാനുമതി നൽകിയിരുന്നു. ഇന്ത്യയിലെ നിലവിലെ കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ എല്ലാവരുടേയും പ്രവേശനാനുമതി റദ്ദാക്കുന്നതായി വ്യോമയാന അതോറിറ്റി വ്യക്തമാക്കി. കുവൈത്ത് പൗരൻമാർ, അവരുടെ അടുത്ത ബന്ധുക്കൾ, കുവൈത്ത് പൗരൻമാരുടെ കുടുംബങ്ങളിലെ ഗാർഹിക തൊഴിലാളികൾ എന്നിവർക്ക് മാത്രമാണ് ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഇന്ത്യയുൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കുവൈത്തിലേക്ക് പ്രവേശനവിലക്കുള്ളത്. വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ചശേഷം മാത്രമാണ് ഇന്ത്യക്കാർക്ക് കുവൈത്തിലെത്താനാകുന്നത്.
എന്നാൽ അതികൃത്രയുടെ ഈ തീരുമാനം ചരക്ക് വിമാനങ്ങൾക്ക് വിലക്ക് ബാധകമല്ല. അതേസമയം, ഇന്ത്യക്കാർക്ക് യുഎഇ പ്രഖ്യാപിച്ച പ്രവേശനവിലക്ക് പ്രാദേശിക സമയം രാത്രി 12നും ഒമാനിലേക്കുള്ള വിലക്ക് വൈകിട്ട് ആറിനും നിലവിൽ വരും. യുഎഇ 10 ദിവസത്തേക്കും ഒമാൻ അനിശ്ചതകാലത്തേക്കുമാണ് പ്രവേശനവിലക്കേർപ്പെടുത്തിയിരിക്കുന്നത്. സൗദിഅറേബ്യ, യുഎഇ, കുവൈത്ത്, ഒമാൻ എന്നീ നാല് ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശിക്കാനാകില്ല.
ഗൾഫിൽ ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് മാത്രമാണ് ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശിക്കാനാകുന്നത്. ഇതുകൂടാതെ വിലക്ക് നിലവിലില്ലാത്ത നേപ്പാൾ അടക്കമുള്ള രാജ്യങ്ങളിലെത്തി 14 ദിവസം താമസിച്ചശേഷം യാത്രതിരിക്കുകയെന്നതാണ് സൌദിഉൾപ്പെടെ പ്രവേശനവിലക്കുള്ള രാജ്യങ്ങളിലെത്താനുള്ള ഏക വഴി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൻറെ തോത് അനുസരിച്ചായിരിക്കും ഗൾഫ് രാജ്യങ്ങൾ നിലവിലെ പ്രവേശനവിലക്ക് നടപടി പുനപരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha